Follow KVARTHA on Google news Follow Us!
ad

303 എം പിമാരുള്ള ബി ജെ പിയോട് പോരാടാന്‍ കോണ്‍ഗ്രസിന്റെ 52 അംഗങ്ങള്‍ തന്നെ ധാരാളം; ഓരോ ഇഞ്ചിലും പോരാട്ടം നടത്തുമെന്നും രാഹുല്‍ ഗാന്ധി

ലോക്സഭയില്‍ 303 എം.പിമാരുള്ള ബി.ജെ.പിയോട് പോരാടാന്‍ കോണ്‍ഗ്രസിന് 52 New Delhi, News, Politics, Rahul Gandhi, Sonia Gandhi, BJP, Congress, Lok Sabha, National,
ന്യൂഡല്‍ഹി: (www.kvartha.com 01.06.2019) ലോക്സഭയില്‍ 303 എം.പിമാരുള്ള ബി.ജെ.പിയോട് പോരാടാന്‍ കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മതിയെന്നും ശക്തമായി തന്നെ ബി.ജെ.പിയെ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ 52 പേരേയുള്ളൂ. എന്നാല്‍ ഈ 52 പേരും ബി.ജെ.പിക്കെതിരെ ഓരോ ഇഞ്ചിലും പോരാട്ടം നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. ഓരോ ദിവസവും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കാന്‍ ഇത്ര പേര്‍ തന്നെ ധാരാളമാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്ന ബോധ്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടാകണമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ബി.ജെ.പി എം.പിമാരില്‍ നിന്ന് അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാമെന്നും എന്നാല്‍ അതെല്ലാം ആസ്വാദിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ എം.പിമാരോട് നിര്‍ദേശിച്ചു.

"We Have 52 Lawmakers, Will Fight BJP Everyday," Says Rahul Gandhi At Congress Meet, New Delhi, News, Politics, Rahul Gandhi, Sonia Gandhi, BJP, Congress, Lok Sabha, National

പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടം. പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നുവെന്നും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ നിലപാട് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍നിന്ന് നിരാശനായി ഇറങ്ങിപ്പോയശേഷം രാഹുല്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കളെ ഒന്നിച്ചുകാണുന്നത്.

ശനിയാഴ്ച രാവിലെ ചേര്‍ന്ന യോഗം പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആരാവണമെന്ന് ഇനി സോണിയാ ഗാന്ധി തീരുമാനിക്കും. ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുവരെ ചുമതല വഹിച്ചത്.

എന്നാല്‍ കര്‍ണാടകയിലെ ഗുല്‍ബാര്‍ഗയില്‍ നിന്നും മത്സരിച്ച അദ്ദേഹത്തിന് വിജയിക്കാനായില്ല. തുടര്‍ന്നാണ് പുതിയൊരാളെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. രാജ്യസഭയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 52 ലോക്സഭാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. തന്റെ രാജി തീരുമാനം പിന്‍വലിക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "We Have 52 Lawmakers, Will Fight BJP Everyday," Says Rahul Gandhi At Congress Meet, New Delhi, News, Politics, Rahul Gandhi, Sonia Gandhi, BJP, Congress, Lok Sabha, National.