Follow KVARTHA on Google news Follow Us!
ad

അമേരിക്കയില്‍ മുന്‍സിപ്പല്‍ ജീവനക്കാരന്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെള്ളിയാഴ്ച America, News, Gun attack, Dead, Police, Injured, World, Video
വിര്‍ജീനിയ: (www.kvartha.com 01.06.2019) അമേരിക്കയിലെ വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനിയയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി. അതേസമയം അക്രമിയുടെ പേരും മറ്റ് വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

Virginia Beach shooting: 12 killed after city worker opens fire at colleagues, America, News, Gun attack, Dead, Police, Injured, World, Video

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി അതിക്രമിച്ചെത്തിയ ഇയാള്‍ ജീവനക്കാര്‍ക്ക് നേരെ തുരുതുര വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് മേയര്‍ ബോബി ഡെയറിന്റെ പ്രതികരണം ഇങ്ങനെയാണ്; വെര്‍ജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്നായിരുന്നു.

Virginia Beach shooting: 12 killed after city worker opens fire at colleagues, America, News, Gun attack, Dead, Police, Injured, World, Video

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virginia Beach shooting: 12 killed after city worker opens fire at colleagues, America, News, Gun attack, Dead, Police, Injured, World, Video.