Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ കുറ്റസമ്മതം നടത്തി; തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം, ജനുവരിയില്‍ തയ്യാറായ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടുന്നത് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

തൊഴിലില്ലായ്മ രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലെന്ന് കേന്ദ്ര തൊഴില്‍ National, News, Unemployment, India, Central Government, Youth, Cities, Natives, New Delhi, Report, Narendra Modi, Media, Rate, Vice chairman, unemployment at high rates in india
ന്യൂഡല്‍ഹി: (www.kvartha.com 01.06.2019) തൊഴിലില്ലായ്മ രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ജനുവരിയില്‍ മാധ്യമങ്ങളിലൂടെ കരട് റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. രാജ്യത്തെ 6.1% പേര്‍ക്ക് തൊഴിലില്ലെന്ന കണക്കുകള്‍ അന്നേ പുറത്തു വന്നിരുന്നെങ്കിലും നീതി ആയോഗ് വൈസ് ചെയര്‍മാനടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചതാണ്. എന്നാല്‍ നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസഭാ രൂപീകരണവും പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.



National, News, Unemployment, India, Central Government, Youth, Cities, Natives, New Delhi, Report, Narendra Modi, Media, Rate, Vice chairman, unemployment at high rates in india

രാജ്യത്തെ നഗരപ്രദേശങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവരില്‍ 7.8% പേരും ഗ്രാമപ്രദേശങ്ങളിള്‍ 5.3% പേരും തൊഴില്‍ രഹിതരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18 വര്‍ഷത്തെ കണക്കാണ് തൊഴില്‍ മന്ത്രാലയം ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്. 6.2% പുരുഷന്മാര്‍ക്കും 5.7% സ്ത്രീകള്‍ക്കും തൊഴില്‍ ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനുവരിയില്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അന്ന് എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ശക്തമായി നിഷേധിച്ചു. ഈ കണക്ക് അന്തിമമല്ലെന്നും, കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാത്രമാണിതെന്നുമായിരുന്നു നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇത് നരേന്ദ്രമോദി സര്‍ക്കാര്‍ പുറത്തുവരാതെ പൂഴ്ത്തിയതാണെന്ന പ്രതിപക്ഷ ആരോപണം ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Unemployment, India, Central Government, Youth, Cities, Natives, New Delhi, Report, Narendra Modi, Media, Rate, Vice chairman, unemployment at high rates in india