Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു

കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ New Delhi, News, Politics, Sonia Gandhi, Rahul Gandhi, Lok Sabha, Election, BJP, Manmohan Singh, National,
ന്യൂഡല്‍ഹി: (www.kvartha.com 01.06.2019) കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. ഡെല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും സംഘടനയിലെ പ്രതിസന്ധികള്‍ക്കുമിടയിലാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

രാജ്യസഭയിലെയും ലോക്സഭയിലെയും കോണ്‍ഗ്രസ് എം പിമാര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള എംപിയാണ് സോണിയ.

Sonia Gandhi Elected Leader Of New Congress Lawmakers, New Delhi, News, Politics, Sonia Gandhi, Rahul Gandhi, Lok Sabha, Election, BJP, Manmohan Singh, National

മന്‍മോഹന്‍ സിങ്ങാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കെ മുരളീധരനും ജ്യോത്സന മൊഹന്തയും നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് സോണിയയെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം പാസാക്കി.

കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച 12.13 കോടി ജനങ്ങളോട് സോണിയ ഗാന്ധി നന്ദി പറഞ്ഞു. അതോടൊപ്പം വോട്ടര്‍മാരുടെ വിശ്വാസം കാക്കണമെന്ന് എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ രാവെന്നോ പകലെന്നോ ഭേദമില്ലാതെ സമൂഹത്തിന് വേണ്ടി സംസാരിച്ചതിനും, മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിജയത്തിനും രാഹുല്‍ ഗാന്ധിയോട് നന്ദി പറയുകയും ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്ന് യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ചത്തെ യോഗത്തിലെ പ്രധാന ലക്ഷ്യം പാര്‍ട്ടി അധ്യക്ഷയെ തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യസഭയിലെയും ലോക്‌സഭയിലെയും പാര്‍ട്ടി നേതാക്കളെ തെരഞ്ഞെടുക്കാന്‍ സോണിയയെ ചുമതലപ്പെടുത്തി.

അതേസമയം പാര്‍ട്ടിയുടെ ലോക്സഭാ കക്ഷിനേതാവിനെ ശനിയാഴ്ച തെരഞ്ഞെടുത്തേക്കില്ലെന്നാണ് സൂചന. പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ പതിനഞ്ചിനു ശേഷമാണ് ആരംഭിക്കുക. ഇതിനോട് അടുത്ത തീയതികളിലാകും ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭ കക്ഷി നേതാവായി ആരെ തെരഞ്ഞെടുക്കണമെന്ന് യോഗത്തില്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞ തവണ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയായിരുന്നു ലോക്‌സഭ കക്ഷി നേതാവ്. എന്നാല്‍ ഇത്തവണ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ലോക്‌സഭ കക്ഷി നേതാവായി വരണമെന്നാണ് എം.പിമാരുടെ ആവശ്യം.

രാജി തീരുമാനത്തിന് ശേഷമുള്ള നേതാക്കളുമായിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ യോഗമായിരുന്നു ഇത്. ബി.ജെ.പിക്കെതിരെ പോരാടാന്‍ 52 എം.പിമാര്‍ ധാരാളമാണെന്നും, ഭരണഘടന സംരക്ഷിക്കാന്‍ കൂടുതല്‍ ഉത്സാഹത്തോടെ മുന്നേറണമെന്നും രാഹുല്‍ ഗാന്ധി എം.പിമാരോട് പറഞ്ഞു.

രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ രാഹുലിന്റെ തീരുമാനത്തില്‍ മാറ്റം വരുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sonia Gandhi Elected Leader Of New Congress Lawmakers, New Delhi, News, Politics, Sonia Gandhi, Rahul Gandhi, Lok Sabha, Election, BJP, Manmohan Singh, National.