Follow KVARTHA on Google news Follow Us!
ad

കല്യാണത്തിന് താത്പര്യമില്ല, പഠിച്ച് വക്കീലായതിനുശേഷം മതി വിവാഹം; പ്രായപൂര്‍ത്തിയാകാത്ത തന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയാണെന്നാരോപിച്ച് വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈനില്‍

കല്യാണത്തിന് തനിക്ക് താത്പര്യമില്ലെന്നും പഠിച്ച് വക്കീലായതിനുശേഷം മതി കല്യാണMalappuram, News, Local-News, Marriage, Complaint, Humor, Kerala, Lifestyle & Fashion
മലപ്പുറം: (www.kvartha.com 01.06.2019) കല്യാണത്തിന് തനിക്ക് താത്പര്യമില്ലെന്നും പഠിച്ച് വക്കീലായതിനുശേഷം മതി കല്യാണമെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത തന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയാണെന്നുമാരോപിച്ച് പരാതിയുമായി വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈന്‍ ഓഫീസില്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാണ്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തുന്നത്.

പെണ്‍കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ശിശുസംരക്ഷണ സമിതിയില്‍ ഹാജരാക്കി. സമിതിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ പിന്നീട് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

Need to study 17 year old girl refuse to marriage, Malappuram, News, Local-News, Marriage, Complaint, Humor, Kerala, Lifestyle & Fashion.

വിവാഹക്കാര്യം സംബന്ധിച്ച് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിപറഞ്ഞപ്പോള്‍ അവരാണ് ചൈല്‍ഡ്ലൈനുമായി ബന്ധപ്പെടാന്‍ നമ്പര്‍ നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി.

വരുന്ന സെപ്റ്റംബറില്‍ തനിക്ക് 17 വയസ്സ് ആകുന്നതേയുള്ളൂ. പിതാവ് മരിച്ചതിനെത്തുടര്‍ന്ന് മാതാവ് വീണ്ടും വിവാഹം കഴിച്ചു. മാതാവിന്റെ വീട്ടിലാണ് കുട്ടി താമസിക്കുന്നത്. എസ്.എസ്.എല്‍.സി. വരെ ഒരു യത്തീംഖാനയുടെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചിരുന്നത്. പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ 16-ാം വയസില്‍, ബാലികയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ നിക്കാഹ് നടത്തി. ഈയിടെയായി പഠിത്തം നിര്‍ത്തി കല്യാണത്തിന് നിര്‍ബന്ധിക്കാനും തുടങ്ങിയതോടെയാണ് കുട്ടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്.

താന്‍ താമസിക്കുന്നത് മുത്തശ്ശിയുടെ വീട്ടിലാണ്. അമ്മാവന്‍മാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഒരു ജോലി കിട്ടിയാല്‍ സഹായത്തിന് ആരുടെ മുന്നിലും കൈനീട്ടേണ്ട. അതുകൊണ്ടാണ് പഠിക്കണമെന്ന് ആഗ്രഹിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.

അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ചൈല്‍ഡ് ലൈന്‍ കുട്ടിക്ക് കൗണ്‍സലിങ് കൊടുത്തെന്നും എന്നാല്‍ പഠിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുട്ടിയെന്നും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Need to study 17 year old girl refuse to marriage, Malappuram, News, Local-News, Marriage, Complaint, Humor, Kerala, Lifestyle & Fashion.