Follow KVARTHA on Google news Follow Us!
ad

ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ അജ്ഞാതര്‍ ചെരുപ്പുകൊണ്ട് മര്‍ദിച്ചു; വീഡിയോ പുറത്ത്; 6 പേര്‍ക്കെതിരെ കേസ്

ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ News, Religion, Trending, Video, Temple, Food, Social Network, attack, Police, Case, Crime, Criminal Case, National
ബറേലി: (www.kvartha.com 01.06.2019) ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ അജ്ഞാതര്‍ ചെരുപ്പ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു. വീട് പണിക്കായി ബഹേരിയിലെത്തിയ കല്‍പണിക്കാരായ നാലു യുവാക്കള്‍ക്കാണ് അജ്ഞാതരുടെ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി യുവാക്കള്‍ മരച്ചുവട്ടിലെ പ്രതിഷ്ഠാസ്ഥാനത്തിന് സമീപത്തിരിക്കുകയായിരുന്നു . ഇത് കാണാനിടയായ അക്രമി സംഘം യുവാക്കളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ചെരുപ്പ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Mercilessly thrashed for 'eating meat near place of worship', labourers claim they were having vegetarian food, News, Religion, Trending, Video, Temple, Food, Social Network, attack, Police, Case, Crime, Criminal Case, National

എന്നാല്‍ തങ്ങള്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും സസ്യാഹാരം കഴിക്കുന്നതിനിടെയാണ് ഏതാനും യുവാക്കള്‍ സ്ഥലത്തെത്തി തങ്ങളെ മര്‍ദിച്ചതെന്നും തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. അതേസമയം തൊഴിലാളികളില്‍ രണ്ട് പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. ചിലപ്പോള്‍ ഇതാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി ജി മുനിരാജ് പറഞ്ഞു. വീഡിയോയിലുള്ള ആദേശ് വാത്മികി, മനേഷ് തുടങ്ങി ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mercilessly thrashed for 'eating meat near place of worship', labourers claim they were having vegetarian food, News, Religion, Trending, Video, Temple, Food, Social Network, attack, Police, Case, Crime, Criminal Case, National.