Follow KVARTHA on Google news Follow Us!
ad

സിപിഎം പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നു; ശബരിമല നിലപാട് മയപ്പെടുത്തരുത്, നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സജീവ ഇടപെടലുണ്ടാകണം, പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നതില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം

പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് സിപിഎം Kerala, News, Politics, CPM, Meeting, Sabarimala, Voters, Thiruvananthapuram, BJP, cpm losses party votes, critisises in state meeting
തിരുവനന്തപുരം: (www.kvartha.com 01.06.2019) പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടിക്ക് നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഇടപെടലുകള്‍ ശക്തമാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അണികള്‍ ബിജെപിയോട് കൂടുതലായി അടുക്കുന്നുണ്ടെന്നും ഇത് തടയാന്‍ പ്രായോഗിക സമീപനം ആവശ്യമാണെന്നും സമിതിയില്‍ നിര്‍ദേശം ഉയര്‍ന്നു.

Kerala, News, Politics, CPM, Meeting, Sabarimala, Voters, Thiruvananthapuram, BJP, cpm losses party votes, critisises in state meeting

പാര്‍ട്ടി സ്വീകരിച്ച ശബരിമല നിലപാടില്‍ തെറ്റില്ല എന്നും നിലപാട് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സമിതി വിലയിരുത്തി. നിലപാടില്‍ പിന്നോട്ട് പോയാല്‍ സംഘടനാതലത്തില്‍ തിരിച്ചടിയുണ്ടാകും. പാര്‍ട്ടിയുടെ താഴെതട്ടില്‍ പ്രതിസന്ധി മറികടക്കാനുള്ള സജീവ നീക്കങ്ങളാണ് നിലവില്‍ ആവശ്യം. ശബരിമല യുവതി പ്രവേശനത്തില്‍ വിധി നടപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമായിരുന്നു. എന്നാല്‍ ഇതിലെ ജാഗ്രത കുറവ് ബിജെപി മുതലെടുത്തു. ഇതാണ് ബിജെപിയിലേക്ക് വോട്ടുകള്‍ പോകാന്‍ കാരണമായത്.

ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ബൂത്ത് തലം മുതല്‍ അന്വേഷണം വേണമെന്ന് സംസ്ഥാന സമിതിയില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സിപിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Politics, CPM, Meeting, Sabarimala, Voters, Thiruvananthapuram, BJP, cpm losses party votes, critisises in state meeting