Follow KVARTHA on Google news Follow Us!
ad

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; ഒളിവിലായിരുന്ന മുഖ്യപ്രതി അഡ്വ. ബിജു അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിKochi, News, Trending, Airport, Arrested, Thiruvananthapuram, Customs, Kerala,
കൊച്ചി : (www.kvartha.com 01.06.2019) തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ. എം.ബിജു അറസ്റ്റില്‍. ഏറെ നാളത്തെ ഒളിവ് ജീവിതത്തിനുശേഷമാണ് ബിജുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തെ അഭിഭാഷകനാണിയാള്‍.

വെള്ളിയാഴ്ച രാവിലെ പത്തരമണിയോടെ ഡി.ആര്‍.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് രാത്രി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Adv Biju, ringleader of 400kg gold smuggling via airport, surrenders, Kochi, News, Trending, Airport, Arrested, Thiruvananthapuram, Customs, Kerala

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ബിജുവിന്റെ അഭിഭാഷകന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കേസില്‍ ബിജുവിന്റെ ഭാര്യ വിനീതയടക്കമുള്ളവരെ നേരത്തെ ഡി.ആര്‍.ഐ പിടികൂടിയിരുന്നു.

വിമാനത്താവളത്തിലെ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ചില കരാര്‍ ജീവനക്കാര്‍ എന്നിവര്‍ സ്വര്‍ണം കടത്താന്‍ സഹായിച്ചതായി ചോദ്യം ചെയ്യലില്‍ ബിജു വെളിപ്പെടുത്തി. ഇവരെ സമന്‍സ് അയച്ച് വിളിച്ചുവരുത്താന്‍ ഡി.ആര്‍.ഐ തീരുമാനിച്ചു. സ്വര്‍ണം കടത്താന്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇയാള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കും.

തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള പി.പി.എം ചെയിന്‍സ് എന്ന സ്ഥാപനത്തിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് വ്യക്തമായെങ്കിലും ബിജുവിനെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് ഡി.ആര്‍.ഐയുടെ പ്രതീക്ഷ.

സ്ഥാപന ഉടമ മുഹമ്മദാലി, മാനേജര്‍ അബ്ദുള്‍ ഹക്കിം എന്നിവര്‍ ഒളിവിലാണ്. അഴിമതി നിരോധന നിയമപ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡി.ആര്‍.ഐ അറസ്റ്റു ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Adv Biju, ringleader of 400kg gold smuggling via airport, surrenders, Kochi, News, Trending, Airport, Arrested, Thiruvananthapuram, Customs, Kerala.