Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയത്തിനായി കുട്ടികള്‍ വേണ്ടെന്ന് വെച്ച ദമ്പതികള്‍; പുതിയ കേന്ദ്രമന്ത്രിയെ കുറിച്ച് ഭാര്യയ്ക്ക് പറയാനുള്ളത്...

പ്രകാശ് കാരാട്ട് - വൃന്ദ ദമ്പതികളെപ്പോലെ പൊതുപ്രവര്‍ത്തനത്തിനായി സ്വന്തം ജീവിതം ഒരുപടി താഴ്ത്തിക്കെട്ടിയവരാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ - ജയശ്രീ ദമ്പതികള്‍. കാറ്റും കോളും നിറഞ്ഞKerala, Thalassery, News, V.Muraleedaran, BJP, Cabinet, Union minister, India, V Muralidharan's wife Jayashri on union minster post
തലശേരി: (www.kvartha.com 30.05.2019) പ്രകാശ് കാരാട്ട് - വൃന്ദ ദമ്പതികളെപ്പോലെ പൊതുപ്രവര്‍ത്തനത്തിനായി സ്വന്തം ജീവിതം ഒരുപടി താഴ്ത്തിക്കെട്ടിയവരാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ - ജയശ്രീ ദമ്പതികള്‍. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയജീവിതത്തിനിടയില്‍ കുട്ടികളെന്ന സ്വപ്‌നം ഒഴിവാക്കി കൊണ്ടാണ് ഇരുവരുടെയും പ്രവര്‍ത്തനം. കാരാട്ടിന്റെ കൂടെ വൃന്ദ പിബിയില്‍ സജീവമാണെങ്കിലും സാമൂഹ്യസേവനരംഗത്താണ് ജയശ്രി നിലയുറപ്പിച്ചിരിക്കുന്നത്.

ചേതനയെന്ന സംഘടനയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ജയശ്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്നത്.

അത്യാഹ്ലാദമില്ലാതെയാണ് മുരളീധരന്റെ മന്ത്രി സ്ഥാനലബ്ധിയോട് ജയശ്രീ പ്രതികരിച്ചത്. മധുരം കൊടുക്കലോ മറ്റ് ക്ലീഷേ ചടങ്ങുകളോയില്ല. ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്ന ഭാവം. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്നാണ് ജയശ്രിയുടെ അഭിപ്രായം. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരന്‍ അറിയിച്ചുവെന്നും ജയശ്രീ വ്യക്തമാക്കി.

മോദിസര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറഞ്ഞു. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താന്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു.




Keywords: Kerala, Thalassery, News, V.Muraleedaran, BJP, Cabinet, Union minister, India, V Muralidharan's wife Jayashri on union minster post