Follow KVARTHA on Google news Follow Us!
ad

വി മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഡല്‍ഹിയിലെത്തിയ മുരളീധരനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് എം എ യൂസുഫലി

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വൈ India, National, News, V.Muraleedaran, BJP, NDA, Narendra Modi, M.A.Yusafali, V Muralidharan to join 2nd Modi cabinet
ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിയ വി മുരളീധരനെ പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു.

മോഡി സര്‍ക്കാര്‍ വ്യവസായികള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയിരുന്നത് എന്നും മറ്റും മോഡിയെ പുകഴ്ത്തിയുള്ള യൂസുഫലിയുടെ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാതലത്തില്‍ ബിജെപി മന്ത്രിയായി സ്ഥാനമേറ്റ മരളീധരനെ യൂസഫ് അലി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിന്  രാഷ്ട്രീയമാനങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഏകപ്രതിനിധിയായ വി മുരളീധരന്‍ 2018 മുതല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ്. കുമ്മനം രാജശേഖരന് മുമ്പ് 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായും വി മുരളീധരന്‍ തിളങ്ങിയിരുന്നു. 13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു.


കുമ്മനത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നവെങ്കിലും സാധ്യതയില്ലെന്നാണ് വിവരം. അതേസമയം കഴിഞ്ഞ മന്ത്രിസഭയില്‍ ടൂറിസം സഹമന്ത്രിയായരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് ദയനീയ തോല്‍വി നേരിട്ടതോടെ രണ്ടാമൂഴത്തില്‍ അദ്ദേഹത്തിന്റെ വഴിയടഞ്ഞു.

തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബി എ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പി എസ് സി വഴി നിയമനം നേടി. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പിന്നീട് പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.

1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ എസ് ജയശ്രീയാണ് ഭാര്യ.

എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. ആ പഴയ തട്ടകത്തില്‍ നിന്നുതന്നെയാണ് ആദ്യമായി എംപി സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്.

Keywords: India, National, News, V.Muraleedaran, BJP, NDA, Narendra Modi, M.A.Yusafali, V Muralidharan to join 2nd Modi cabinet