Follow KVARTHA on Google news Follow Us!
ad

മോഡി മന്ത്രിസഭയില്‍ കേരളത്തിനും പ്രാതിനിധ്യം; വി മുളീധരന്‍ കേന്ദ്രമന്ത്രിയാകും, ചായസത്ക്കാരത്തിന് ക്ഷണം

മോഡി മന്ത്രിസഭയില്‍ കേരളത്തിനും പ്രാതിനിധ്യം. കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പിNew Delhi, News, Politics, Trending, Cabinet, Meeting, Media, Narendra Modi, National,
ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) മോഡി മന്ത്രിസഭയില്‍ കേരളത്തിനും പ്രാതിനിധ്യം. കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി വി. മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേരളത്തില്‍നിന്നും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമായി.

അതേസമയം മന്ത്രിസ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അല്പസമയം മുന്‍പാണ് പ്രധാനമന്ത്രിയുടെ ചായസത്കാരത്തിലേക്ക് ക്ഷണം ലഭിച്ചതെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

V Muraleedharan will be the union minister in Modi ministry, New Delhi, News, Politics, Trending, Cabinet, Meeting, Media, Narendra Modi, National

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബി.ജെ.പിയിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്രമോഡിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്റു യുവകേന്ദ്രയുടെ ചെയര്‍മാനായും വി. മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് 60 അംഗ മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  V Muraleedharan will be the union minister in Modi ministry, New Delhi, News, Politics, Trending, Cabinet, Meeting, Media, Narendra Modi, National.