Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ വീണ്ടും പഴം-പച്ചക്കറി കയറ്റുമതി പുനരാരംഭിച്ചു; നിപ്പ വൈറസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിലാക്കാണ് നീക്കിയത്

സൗദിയില്‍ വീണ്ടും പഴം-പച്ചക്കറി കയറ്റുമതി പുനരാരംഭിച്ചു. കേരളത്തില്‍ നിന്നുള്ള പഴംപച്ചക്കറിക്ക് സൗദി നിരോധനം നീക്കിയതോടെയാണ് കയറ്റുമതി Kochi, News, Kerala, Business, Vegetable, Export
കൊച്ചി: (www.kvartha.com 30.05.2019) സൗദിയില്‍ വീണ്ടും പഴം-പച്ചക്കറി കയറ്റുമതി പുനരാരംഭിച്ചു. കേരളത്തില്‍ നിന്നുള്ള പഴംപച്ചക്കറിക്ക് സൗദി നിരോധനം നീക്കിയതോടെയാണ് കയറ്റുമതി ആരംഭിച്ചത്. നിപ്പ വൈറസിന്റെ പേരിലായിരുന്നു കേരളത്തിലെ വിമാനത്താവളങ്ങലിലെ നിന്നുള്ള കയറ്റുമതിക്ക് വിലക്കുണ്ടായത്. തുടര്‍ന്ന് ഇവിടുത്തെ കയറ്റുമതിക്കാര്‍ മംഗലാപുരം,ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കു കയറ്റുമതി മാറ്റിയതായിരുന്നു.

പഴവര്‍ക്കത്തിനാണ് ഇപ്പേള്‍ ഡിമാന്റ് കൂടുതല്‍. പ്രത്യേകിച്ച് നോമ്പു കാലമായതിനാല്‍. ഏത്തനും പൂവനും രസകദളിയും കൈതച്ചക്കയും വിവിധതരം മാങ്ങകളും സൗദിയിലേക്ക് ഒഴുകിത്തുടങ്ങി. മലയാളികള്‍ തന്നെയാണ് ആവശ്യക്കാരിലേറെയും. സൗദിയിലെ റിയാദ്, ദമാം, ജെദ്ദ വിമാനത്താവളങ്ങളിലേക്കാണ് പച്ചക്കറി കയറ്റുമതിയുള്ളത്. കയറ്റുമതിക്കാര്‍ പറഞ്ഞത് മുടങ്ങിക്കിടന്ന വിതരണശൃംഖല സജീവമാകാന്‍ ഏതാനും ആഴ്ചകള്‍ കൂടി വേണ്ടിവരുമെന്നാണ്.

Saudi Arabia lifts export ban on fruits and vegetable from Kerala, Kochi, News, Kerala, Business, Vegetable, Export

സൗദിയിലേക്ക് 50 ടണ്‍ പഴംപച്ചക്കറികള്‍ കേരളത്തില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ നിപ്പ കാരണം അതു മുടങ്ങുകയായിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവു വന്നതുമില്ല. കയറ്റുമതിക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ചൂടുകാലമായതിനാല്‍ ഒക്ടോബര്‍ വരെ പഴംപച്ചക്കറിക്ക് വര്‍ധിച്ച ആലശ്യക്കാര്‍ കൂടിവരും. തണുപ്പുകാലത്ത് അറബ് രാജ്യങ്ങളില്‍ തന്നെ ലോക്കലായി ലഭിക്കുന്ന പച്ചക്കറി ചൂടുകാലത്ത് ഇല്ലാതാകുന്നതും പഴങ്ങളുടെ ഉപഭോഗം കൂടുന്നതുമാണ് ഇവിടെ നിന്നുള്ള കയറ്റുമതി കൂടാന്നതിന് കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi Arabia lifts export ban on fruits and vegetable from Kerala, Kochi, News, Kerala, Business, Vegetable, Export