Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറി, മലയാളിയുടെത് തലതിരിഞ്ഞ സമീപനം; കേരള ജനത ബിജെപിയെ നിലം തൊടീക്കാത്തതില്‍ പിസി ജോര്‍ജ്ജിന്റെ ദീനരോധനം

ബിജെപിയെ ജയിപ്പിക്കാത്ത കേരള ജനതെ പരിഹസിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. ഇIndia, National, News, Kerala, MLA, BJP, PC George against Kerala voters
ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) ബിജെപിയെ ജയിപ്പിക്കാത്ത കേരള ജനതെ പരിഹസിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറിയെന്നും മലയാളിയുടേത് തലതിരിഞ്ഞ സമീപനമാണെന്നുമാണ് ജോര്‍ജിന്റെ പരാമര്‍ശം.

രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ 20 സീറ്റില്‍ 19 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഇത് മലയാളിയുടെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണ്. മലയാളി മനസ്സൊന്ന് മാറ്റിപ്പിടിക്കണം. ഇന്ത്യയുടെ ഭാഗമാണ് കേരളമെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കുന്ന ജനതയായി കേരളം മാറണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ബിജെപിയെ നിലം തൊടീക്കാതെ വിട്ടതിന് പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം.

ഉത്തേരന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ബിജെപിയെ പഴിക്കുന്നതില്‍ കാര്യമില്ല. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ ആഞ്ചോ ആറോ കൊലപാതകങ്ങള്‍ വെച്ചിട്ട് ആ പാര്‍ട്ടിയെ പഴിപറയുകയാണ്. പ്രാദേശികമായ പ്രശ്‌നങ്ങളാവാം ഇത്തരത്തിലുള്ള കൊലപാതകത്തിന് കാരണമാകുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.


Keywords: India, National, News, Kerala, MLA, BJP, PC George against Kerala voters