Follow KVARTHA on Google news Follow Us!
ad

ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡി സത്യപ്രതിജ്ഞ ചെയ്തു

ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയിലെHyderabad, News, Politics, Twitter, Rahul Gandhi, National,
ഹൈദരാബാദ്: (www.kvartha.com 30.05.2019) ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയിലെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.23ന് നടന്ന ചടങ്ങില്‍ 30,000 പേര്‍ പങ്കെടുത്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വേദിയിലേക്ക് തുറന്ന ജീപ്പില്‍ എത്തിയ അദ്ദേഹത്തെ നിറഞ്ഞ കയ്യടിയോടെയാണ് അണികള്‍ സ്വീകരിച്ചത്.

അതേസമയം ജഗന്‍ മോഹന്‍ റെഡി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാര്‍ ജൂണ്‍ ഏഴിന് മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Jagan Mohan Reddy swearing-in ceremony, Hyderabad, News, Politics, Twitter, Rahul Gandhi, National

അതേസമയം ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷണം നിരസിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ചന്ദ്രബാബു നായിഡു ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് തന്റെ അഭിനന്ദനമറിയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ജഗനെ അഭിനന്ദിച്ചിരുന്നു.

175 അംഗ നിയമസഭയില്‍ 151 സീറ്റ് നേടിയാണ് ജഗന്‍ നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം പിടിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 25ല്‍ 22സീറ്റും നേടിയിരുന്നു. ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജഗന്‍.

ജഗനും റാവുവും വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഡെല്‍ഹിയ്ക്ക് തിരിക്കും. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനാണ് 46കാരനായ ജഗന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jagan Mohan Reddy swearing-in ceremony, Hyderabad, News, Politics, Twitter, Rahul Gandhi, National.