Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്നെ അനാവശ്യമായി വേട്ടയാടി; സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് സമരമുഖത്ത് ഇറങ്ങരുതെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പരിഭവം പറച്ചിലുമായിKerala, Alappuzha, News, Shabarimala, Temple, Vellapally Natesan, Explanation of Vellapally Natesan on shabarimala Issue
ആലപ്പുഴ: (www.kvartha.com 07.05.2019) ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പരിഭവം പറച്ചിലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ തന്നെ അനാവശ്യമായി വേട്ടയാടിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആരുടെയും പക്ഷം പിടിക്കാത്ത നിലപാടാണ് ശബരിമല വിഷയത്തില്‍ കൈക്കൗണ്ടത്. എന്നിട്ടും താന്‍ പല വ്യക്തികളാലും അകാരണമായി വേട്ടയാടപ്പെട്ടു. സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനാണ് ശബരിമല പ്രശ്‌നത്തില്‍ സമരമുഖത്ത് ഇറങ്ങരുതെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമരത്തിനിറങ്ങിയ കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നു. തന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഈ ഗതി വരാതിരിക്കാനാണ് സമരത്തിനിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചത്. പക്ഷേ തന്റെ നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. വെള്ളപ്പള്ളി പറഞ്ഞു. സമുദായത്തെ അംഗീകരിക്കുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Shabarimala, Temple, Vellapally Natesan, Explanation of Vellapally Natesan on shabarimala Issue