Follow KVARTHA on Google news Follow Us!
ad

തന്റെ മന്ത്രിസ്ഥാനം; യാഥാര്‍ത്ഥ്യമെന്തെന്ന് തുറന്ന് പറഞ്ഞ് കുമ്മനം രാജശേഖരന്‍

രണ്ടാം മോഡി മന്ത്രിസഭ വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍New Delhi, News, Politics, Cabinet, Narendra Modi, BJP, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.05.2019) രണ്ടാം മോഡി മന്ത്രിസഭ വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് കേരളത്തില്‍ നിന്നും ആരെയെങ്കിലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നാണ്.

കേരളത്തില്‍ നിന്നും പ്രധാനമായും കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ഇതില്‍ ഏറ്റവുമധികം പ്രചരിക്കുന്നത് കുമ്മനത്തിന്റെതു തന്നെയാണ്. കേന്ദ്രപരിസ്ഥിതി വകുപ്പ് കുമ്മനത്തിന് ലഭിച്ചേക്കുമെന്ന തരത്തില്‍വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് കുമ്മനം ഡെല്‍ഹിയിലേക്ക് തിരിച്ചതോടെ ഇത്തരം പ്രചരണങ്ങള്‍ക്ക് ആക്കം കൂടുകയും ചെയ്തു.

Don't Know Anything On Ministership, Says Kummanam, New Delhi, News, Politics, Cabinet, Narendra Modi, BJP, National

ഈ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം സംബന്ധിച്ച യാഥാര്‍ത്ഥ്യമെന്തെന്ന് തുറന്നുപറഞ്ഞ് കുമ്മനം തന്നെ രംഗത്തെത്തിയത്. ആരും വിളിച്ചിട്ടല്ല ഡല്‍ഹിയിലേക്ക് വന്നതെന്നും, രാജ്യം ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്ക് കടക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കണമെന്ന് തോന്നി. അതുകൊണ്ട് വന്നുവെന്നേയുള്ളൂ. കേരളത്തില്‍ നിന്ന് എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഒരു സ്ഥാനവും പ്രതീക്ഷിച്ച് എത്തിയതല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Don't Know Anything On Ministership, Says Kummanam, New Delhi, News, Politics, Cabinet, Narendra Modi, BJP, National.