Follow KVARTHA on Google news Follow Us!
ad

ബ്രാഹ്മണര്‍ക്ക് കാല്‍ കഴുകിച്ചൂട്ടല്‍ ഉച്ചപൂജയ്ക്ക് ശേഷം, താല്‍പര്യമുള്ളവര്‍ നേരത്തെ പണമടച്ച് ബുക്ക് ചെയ്യുക; മറ്റുജാതിക്കാരെ കൊണ്ട് ബ്രാഹ്മണരുടെ കാല്‍ കഴുകിപ്പിക്കുന്ന ആചാരം ഇപ്പോഴും; ഇതോ നവോത്ഥാനത്തിന്റെ കേരള മോഡല്‍?

) നവോത്ഥാനത്തിന്റെ പുതിയ കേരള മോഡലിന് നാണക്കേടായി പാലക്കാട്ടുനിന്നും ഒരു സംഭവം. താഴ്ന്ന ജാതിക്കാരെ കൊണ്ട് ബ്രാഹ്മണരുടെ Kerala, News, Palakkad, Religion, Caste discrimination continues; Kerala Model of Renaissance .
ഒറ്റപ്പാലം: (www.kvartha.com 30.05.2019) നവോത്ഥാനത്തിന്റെ പുതിയ കേരള മോഡലിന് നാണക്കേടായി പാലക്കാട്ടുനിന്നും ഒരു സംഭവം. താഴ്ന്ന ജാതിക്കാരെ കൊണ്ട് ബ്രാഹ്മണരുടെ കാല്‍ കഴുകിപ്പിക്കുന്ന ആചാരം ഇപ്പോഴും തുടരുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാലക്കാട് ഒറ്റപ്പാലത്തെ കൂനംതുളളി ക്ഷേത്രത്തിലാണ് സംഭവം. ജൂണ്‍ മൂന്നിനാണ് ചടങ്ങ് നടക്കുക.

ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ചണ് ഇതരജാതിക്കാരെ കൊണ്ട് ബ്രാഹ്മണരുടെ കാല്‍കഴുകിയുള്ള പൂജ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അഞ്ഞൂറ് രൂപ മുന്‍കൂറായി അടച്ച് അതിന്റെ രസീതുമായി എത്തണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധം വ്യാപകമായത്.

സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍. നവോത്ഥാനത്തെക്കുറിച്ച് കേരളം ആഴത്തില്‍ ചര്‍ച്ചചെയ്യുമ്പോഴും ഇരുണ്ടകാലത്തെ ജാതി മേല്‍ക്കോയ്മയെ മഹത്വവല്‍ക്കരിക്കുന്ന ക്ഷേത്രഭാരവാഹികളുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധവുമായി ഇടത് യുവജനസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തെ പുറകോട്ട് നടത്തുകയാണ് ഇത്തരം ആചാരങ്ങളെന്ന് പുരോഗമന കലാസാഹിത്യ സംഘം ആരോപിക്കുന്നു.

പൂജാദിവസം ക്ഷേത്രത്തിലെത്തി ബ്രാഹ്മണ പൂജാരിമാരുടെ കാല്‍കഴുകി അവര്‍ക്ക് ദക്ഷിണയും പുതുവസ്ത്രങ്ങളും നല്‍കി അനുഗ്രഹം വാങ്ങിക്കാവുന്ന ചടങ്ങാണിത്. ഇതിനായി വിശ്വാസികള്‍ അഞ്ഞൂറു രൂപ മുന്‍കൂറായി അടയ്ക്കണം.

അതേസമയം കാല്‍കഴുകി ആ വെള്ളം കുടിക്കുന്നതാണ് ഈ ചടങ്ങെന്ന രീതിയിലുള്ള പ്രചരണവും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഈ പൂജ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇപ്രാവശ്യവും മുടക്കില്ലെന്നുമുള്ള നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിക്കുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Palakkad, Religion, Caste discrimination continues; Kerala Model of Renaissance .