Follow KVARTHA on Google news Follow Us!
ad

വേനല്‍മഴ ഏപ്രില്‍ പകുതിയോടെ; മൂന്നുദിവസത്തിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയെത്തും

സംസ്ഥാനത്ത് വേനല്‍മഴ ഏപ്രില്‍ പകുതിയോടെയെന്ന് കാലാവസ്ഥാ Kerala, Kochi, Rain, News, Summer, Climate, Weather, Heat, Summer rain will begin with mid April
കൊച്ചി: (www.kvartha.com 01.04.2019) സംസ്ഥാനത്ത് വേനല്‍മഴ ഏപ്രില്‍ പകുതിയോടെയെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച്ച വരെ തുടരും. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണം. വന്‍തോതിലുള്ള പ്രകൃതി ചൂഷണമാണ് കൊടുംചൂടിനിടവരുത്തിയതെന്ന് കാലാവസ്ഥാ വിദഗ്ദര്‍ കുറ്റപ്പെടുത്തുന്നു. പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Rain, News, Summer, Climate, Weather, Heat, Summer rain will begin with mid April