Follow KVARTHA on Google news Follow Us!
ad

പോര്‍ഷെ 911 ജിടി2 ലാപ്പ് റെക്കോഡ് ഭേദിച്ചു

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പോര്‍ഷെ ഇന്ത്യ സംഘടിപ്പിച്ച റേസില്‍ സ്ട്രീറ്റ്‌ലീഗല്‍ കാറുകള്‍ക്ക് വേണ്ടി News, New Delhi, National, Sports,
ന്യൂഡല്‍ഹി: (www.kvartha.com 01/04/2019) ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പോര്‍ഷെ ഇന്ത്യ സംഘടിപ്പിച്ച റേസില്‍ സ്ട്രീറ്റ്‌ലീഗല്‍ കാറുകള്‍ക്ക് വേണ്ടി നരെയ്ന്‍ കാര്‍ത്തികേയന്‍ പുതിയ ലാപ്പ് റെക്കോഡ് സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന റേസില്‍ നരെയ്ന്‍ പോര്‍ഷെ 911 ജിടി2 ആര്‍എസ്‌ലാണ് ഈ വേഗത സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏക എഫ്‌ഐഎ സര്‍ട്ടിഫൈഡ് ട്രാക്കില്‍ വെറും 2 മിനിറ്റ് 00.266 സെക്കന്‍ഡുകള്‍ കൊണ്ടാണ് 5.14 കിലോമീറ്റര്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്.

 News, New Delhi, National, Sports,Porsche has broken the 911 GT 2 lap record

നരെയ്‌ന്റെ ഏറ്റവും മികച്ച മുന്‍ റെക്കോഡ് ലാപ് ടൈമായ 2 മിനിറ്റ് 07.629 ന്റെ റെക്കോഡാണ് 7.363 സെക്കന്‍ഡുകളുടെ മികവോടെ ഭേദിച്ചിരിക്കുന്നത്. എഫ്‌ഐഎ അംഗമായ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്‌സ് ഓഫ് ഇന്ത്യ (എഫ്എംഎസ്സിഐ) സമയം അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഓട്ടോമൊബൈല്‍ ബ്രാന്‍ഡ് പോര്‍ഷെയാണെന്ന് സ്ഥാപിക്കുകയാണ് ഈ റെക്കോഡെന്ന് പോര്‍ഷെ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി പറഞ്ഞു. അസാധാരണമായ 700 എച്ച്.പി. കരുത്തും, 750 എന്‍.എം. പരമാവധി ടോര്‍ക്കും, 2500 മുതല്‍ 4500 ആര്‍.പി.എം. വരെ ലഭ്യമാക്കുന്ന 911 ജിടി2 ആര്‍എസ് വിപണിയിലെ ഏറ്റവും വേഗമേറിയ 911 ജിടി2 ആര്‍എസ് ആണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് വ്യക്തമാക്കുകയാണ്.

ഒപ്റ്റിമല്‍ സാഹചര്യങ്ങളില്‍, 2.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലേക്ക് 1470 കിലോഗ്രാം ഭാരമുള്ള രണ്ട് സീറ്റുള്ള വാഹനത്തെ അതിവേഗം എത്തിക്കാന്‍ 3.8 ലിറ്റര്‍ ശേഷിയുള്ള ബൈടര്‍ബോ ഫ്‌ളാറ്റ് എന്‍ജിന് കഴിയും. ആദ്യമായി 911 ജിടി2 ആര്‍എസ് ല്‍ അവതരിപ്പിച്ചിരിക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്ടിലെ നൂതനാശയമായ പോര്‍ഷെ ഡോപ്പെല്‍കപ്ലംഗിന്റെ (പിഡികെ) ആനുകൂല്യം റെക്കോഡ് സൃഷ്ടിക്കുമ്പോള്‍ നരെയ്ന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന പെര്‍ഫോമന്‍സുള്ള എന്‍ജിന്‍, ട്രാക്ഷനെ തടസപ്പെടുത്താതെ, റിയര്‍ ആക്‌സിലിലുള്ള ഓട്ടോമാറ്റിക്കായി സ്വിച്ച് ചെയ്യുന്ന സെവന്‍സ്പീഡ് ഗിയര്‍ ബോക്‌സ് വഴി അതിന്റെ പവര്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നു. സൂപ്പര്‍ സ്‌പോര്‍ട്ട്‌സ് കാറുകള്‍ കൈവരിക്കുന്ന അതേ കോര്‍ണറിംഗ് വേഗതയും വാഹനത്തിനുണ്ട്. കുറ്റമറ്റ റേസിംഗ് ചേസിസ് ഉപയോഗിച്ച് ഹെര്‍മന്‍ ടില്‍ക്ക് രൂപകല്‍പ്പന ചെയ്ത ട്രാക്കിന്റെ 16 ടേണുകളും 911 ജിടി2 ആര്‍എസ് വരുതിയിലാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Sports,Porsche has broken the 911 GT 2 lap record