Follow KVARTHA on Google news Follow Us!
ad

കനത്ത മഴയ്ക്ക് സാധ്യത: മുന്‍കുതലായി ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി കരുതുക, കിറ്റില്‍ അത്യാവശ്യമായി ഉണ്ടാകേണ്ട വസ്തുക്കള്‍ ഇവയാണ്

ഒരു മഹാപ്രളയത്തില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ നമ്മള്‍. ഇനിയൊരു ചെറിയ കുലുക്കം പോലും നമുക്ക് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതേKerala, Thiruvananthapuram, News, Rain, Trending, Flood, Ernakulam, Idukki, Malappuram, Thrissur, Kottayam, palakkad, Kozhikode, Wayanad, How to make emergency kit for escaping flood
തിരുവനന്തപുരം: (www.kvartha.com 26.04.2019) ഒരു മഹാപ്രളയത്തില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ നമ്മള്‍. ഇനിയൊരു ചെറിയ കുലുക്കം പോലും നമുക്ക് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതേതുടര്‍ന്ന് എട്ട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ദുരന്തമുണ്ടായാല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതിനും അത്യാവശ്യം വസ്തുക്കള്‍ കരുതിയിരിക്കേണ്ടതിനും വേണ്ടി മുന്‍കുതലായി ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി കരുതണമെന്ന് ബന്ധപ്പെട്ടവര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും ഒരു എമര്‍ജന്‍സി കിറ്റ് അത്യാവശ്യമായി ഉണ്ടാക്കി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍ (ഒരു വ്യക്തിക്ക് എന്ന കണക്കില്‍):

ടോര്‍ച്ച്, റേഡിയോ, 1 ലിറ്റര്‍ വെള്ളം, ഛഞട ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി, അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌ക്കോ പോലുള്ള ഡ്രൈ സ്‌നാക്‌സ്, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം. ഇത്രയും വസ്തുക്കള്‍ ചെറിയൊരു ബാഗിലോ മറ്റോ കരുതി എളുപ്പത്തില്‍ കിട്ടാവുന്ന സ്ഥലത്ത് സൂക്ഷിക്കുക.

പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കണം. ജില്ലാ എമര്‍ജിന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ STD code ചേര്‍ക്കുക.


Keywords: Kerala, Thiruvananthapuram, News, Rain, Trending, Flood, Ernakulam, Idukki, Malappuram, Thrissur, Kottayam, palakkad, Kozhikode, Wayanad, How to make emergency kit for escaping flood