Follow KVARTHA on Google news Follow Us!
ad

ഇസ്തിരിക്കടയില്‍ തീപിടുത്തം; കടയില്‍ കിടന്നുറങ്ങിയ ഉടമ വെന്തുമരിച്ചു

പുനലൂരില്‍ ഇസ്തിരിക്കടയില്‍ കിടന്നുറങ്ങിയ കടയുടമ വെന്തുമരിച്ചു Kerala, Kollam, News, Fire, Death, Shop Owner, Fire in shop; Shop owner succumb to death
കൊല്ലം: (www.kvartha.com 01.04.2019) പുനലൂരില്‍ ഇസ്തിരിക്കടയില്‍ കിടന്നുറങ്ങിയ കടയുടമ വെന്തുമരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്‌സാണ്ടറാണ് മരിച്ചത്(68).

രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്റെ കടയില്‍ തീ കത്തിയത് കണ്ടത്. തുടര്‍ന്ന് കട തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കടയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങളും കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Fire, Death, Shop Owner, Fire in shop; Shop owner succumb to death