Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ഇരട്ടകളായ പെണ്‍മക്കളുടെ കൈപ്പൊള്ളിച്ച സംഭവത്തില്‍ അറബ് വംശജയായ മാതാവ് അറസ്റ്റില്‍

ഷാര്‍ജയില്‍ തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ഇരട്ടകളായ പെണ്‍മക്കളുടെ കൈപ്പൊള്ളിച്ചsharja, Mother, Arrested, Burnt, Children, Police, Teacher, hospital, Treatment, UAE, Gulf, Crime, Criminal Case, World,
ഷാര്‍ജ: (www.kvartha.com 29.03.2019) ഷാര്‍ജയില്‍ തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ഇരട്ടകളായ പെണ്‍മക്കളുടെ കൈപ്പൊള്ളിച്ച സംഭവത്തില്‍ അറബ് വംശജയായ മാതാവ് അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് പോലീസ് ഇക്കാര്യം ഗള്‍ഫ് ന്യൂസിനോട് വെളിപ്പെടുത്തിയത്.

മാര്‍ച്ച് 24ന് ആണ് ക്രൂരമായ സംഭവം പുറംലോകം അറിയുന്നത്. ഏഴുവയസുള്ള കുട്ടികളുടെ കൈത്തണ്ടയില്‍ പൊള്ളിയ പാടുകള്‍ കാണാനിടയായ സ്‌കൂള്‍ ടീച്ചര്‍ കാര്യം തിരക്കിയപ്പോഴാണ് മാതാവ് പൊള്ളിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം സ്‌കൂളിലെ സാമൂഹ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

UAE mother arrested after burning daughters’ hands with matchsticks, sharja, Mother, Arrested, Burnt, Children, Police, Teacher, hospital, Treatment, UAE, Gulf, Crime, Criminal Case, World.

അതിനുശേഷം പോലീസിനേയും ശിശു സംരക്ഷണ വകുപ്പിനേയും ഇവര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ തീപ്പെട്ടിക്കൊള്ളികൊണ്ട് പൊള്ളിച്ചതാണെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാതാവിനെ ചോദ്യം ചെയ്യുകയും അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടികളുടെ കുസൃതികള്‍ അതിരു കടന്നപ്പോള്‍ പൊള്ളിക്കുമെന്ന് താന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അത് അവഗണിച്ച് കൃസ്തൃതി തുടങ്ങിയപ്പോള്‍ താന്‍ ശിക്ഷിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു.

ശിശുസംരക്ഷണ നിയമപ്രകാരം (വദീമ നിയമം) കുട്ടികളുടെ മാതാവ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. 2012ല്‍ വദീമ സംഭവത്തിനുശേഷം ആണ് കുട്ടികള്‍ക്കെതിരെ കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെയുള്ള വദീമ നിയമം 2016 ല്‍ യു എ ഇ ഗവണ്‍മെന്റ് കൊണ്ടുവന്നത്.

2012ല്‍ പിതാവിന്റേയും കാമുകിയുടേയും ചൂഷണത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയായ വദീമ എന്ന എമിറാത്തി പെണ്‍കുട്ടിയുടെ ഓര്‍മയ്ക്ക് വേണ്ടിയാണ് കുട്ടികളെ ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള വദീമ നിയമം 2016ല്‍ യു എ ഇ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മികച്ച പരിശീലനങ്ങള്‍ നേടിയ ഒരു പ്രത്യേക സംഘം തന്നെ യു എ ഇയില്‍ രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE mother arrested after burning daughters’ hands with matchsticks, sharja, Mother, Arrested, Burnt, Children, Police, Teacher, hospital, Treatment, UAE, Gulf, Crime, Criminal Case, World.