Follow KVARTHA on Google news Follow Us!
ad

പത്തുഭാഷകളില്‍ സേഫ്ടി സെന്ററുമായി ടിക് ടോക്

ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക്, മലയാളം ഉള്‍പ്പെടെ പത്തു ഭാഷകളില്‍ സേഫ്ടി സെന്റര്‍Kochi, News, Kerala, Social Network, Technology
കൊച്ചി: (www.kvartha.com 29.03.2019) ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക്, മലയാളം ഉള്‍പ്പെടെ പത്തു ഭാഷകളില്‍ സേഫ്ടി സെന്റര്‍ അവതരിപ്പിച്ചു. സേഫ്റ്റി പോളിസി ടൂള്‍സ്, ഓണ്‍ലൈന്‍ റിസോഴ്‌സസ് എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക വൈബ്‌സൈറ്റാണ് സേഫ്റ്റി സെന്റര്‍. ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് പ്രോഡക്റ്റ് അവബോധവും സുരക്ഷിതത്വവും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. പൊതുതെരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങളും ഇതില്‍ നിന്ന് ലഭിക്കും.

ടിക് ടോക് ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ അസാധാരണമായ വര്‍ദ്ധനവാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്, ടിക് ടോക് ഗ്ലോബല്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ഹെലെന ലെര്‍ഷ് പറഞ്ഞു ആന്റി ബുള്ളിയിംഗ്, ജനറല്‍ ഇലക്ഷന്‍സ് എന്നീ റിസോഴ്‌സ് പേജുകള്‍, ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹെലെന പറഞ്ഞു. ജനറല്‍ ഇലക്ഷന്‍ പേജുകളില്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം കാണാം. ടിക് ടോക് ദുരുപയോഗം തടയുന്നതിന് സുശക്തമായ സുരക്ഷാ കവചമാണ് ഒരുക്കിയിട്ടുള്ളത് മലയാളം, ഹിന്ദി, തെലുഗു, തമിഴ്, ഗുജറാത്തി, പഞ്ചാബി മറാത്തി, ബെംഗാളി, കന്നഡ, ഒറിയ എന്നീ 10 ഭാഷകളിലാണ് സേഫ്റ്റി സെന്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.

TikTok 'Safety Centre' now in 10 Indian languages, Kochi, News, Kerala, Social Network, Technology

ജനങ്ങള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍, തങ്ങളുടെ അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും കഴിയുമെന്നതാണ് ബഹുഭാഷകളിലുള്ള സേഫ്റ്റി സെന്ററിന്റെ പ്രത്യേകത. സൈബര്‍ പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സേഫ് ഇന്റര്‍നെറ്റ് പരിപാടിയുടെ വിജയത്തെ തുടര്‍ന്നാണ് ടിക് ടോക് സേഫ്റ്റി സെന്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Keywords: TikTok 'Safety Centre' now in 10 Indian languages, Kochi, News, Kerala, Social Network, Technology.