Follow KVARTHA on Google news Follow Us!
ad

ആരവങ്ങള്‍ ആവേശമാക്കി വിജയത്തിന്റെ വീര്യം നുകര്‍ന്ന് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; ഒപ്പം ആവേശത്തോടെ അണികളും

ആരവങ്ങള്‍ ആവേശമാക്കി വിജയത്തിന്റെ വീര്യം നുകര്‍ന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി Kottayam, News, Politics, UDF, Press meet, Press-Club, Lok Sabha, Election, Trending, Kerala
കോട്ടയം: (www.kvartha.com 29.03.2019) ആരവങ്ങള്‍ ആവേശമാക്കി വിജയത്തിന്റെ വീര്യം നുകര്‍ന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികളും ഇരട്ടി ആവേശത്തിലാണ്. വെള്ളിയാഴ്ച രാവിലെയാണ് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

വ്യാഴാഴ്ച രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും മുന്‍ നിര നേതാക്കള്‍ക്കൊപ്പം കടുത്തുരുത്തിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.

Thomas Chazhikadan campaign begins, Kottayam, News, Politics, UDF, Press meet, Press-Club, Lok Sabha, Election, Trending, Kerala

ഓരോരുത്തരുടെയും അടുത്തെത്തി കുശലം പറഞ്ഞും, ചിരിച്ചും കൈ കൊടുത്തും അവരില്‍ ഒരാളായി തോമസ് ചാഴികാടന്‍ മാറി. അമ്മമാരുടെ സ്വന്തം മകനായി, സഹോദരിമാരുടെ സഹോദരനായി, ജേഷ്ഠതുല്യനായി ഓരോ വോട്ടര്‍മാരും തോമസ് ചാഴികാടനെ നെഞ്ചിലേറ്റിയ കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാന്‍ കഴിഞ്ഞത്.

ഓരോ വേദിയിലും നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയും മുദ്രാവാക്യം വിളികളുമായി എത്തിയത്. കടുത്തുരുത്തിയിലെ പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥി കോട്ടയം പ്രസ്‌ക്ലബിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയായ ബാറ്റില്‍ 2019 ലും പങ്കെടുത്തു.

പ്രസന്ന വദനനായി, പരിചിത മുഖങ്ങള്‍ക്ക് കൈ കൊടുത്ത് പരിചയം പുതുക്കിയാണ് സ്ഥാനാര്‍ത്ഥി പ്രസ്‌ക്ലബിലെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ പുഞ്ചിരിയില്‍ മറുപടി നല്‍കിയ ചാഴികാടന്‍ ഒരു തവണ പോലും പതറിയില്ല.

ഇവിടെ നിന്ന് സ്ഥാനാര്‍ത്ഥി നേരെ എത്തിയത് ബസേലിയസ് കോളജിലാണ്. കെ.എസ്്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ മുദ്രാവാക്യം വിളികളോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മാലയും ബൊക്കെയും നല്‍കി കെഎസ് യു പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം തന്നെ സ്ഥാനാര്‍ത്ഥിക്ക് നല്‍കി. തുടര്‍ന്ന് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രചാരണം സമാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas Chazhikadan campaign begins, Kottayam, News, Politics, UDF, Press meet, Press-Club, Lok Sabha, Election, Trending, Kerala.