Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് ഒരു മണ്ഡലത്തില്‍ മാത്രം വോട്ടിംഗ് യന്ത്രം ഉപയോഗിക്കില്ല, പകരം ബാലറ്റ് പേപ്പര്‍; കാരണം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു മണ്ഡലത്തില്‍ മാത്രം വോട്ടിംഗ് യന്ത്രം ഉപയോഗിക്കാനാകില്ല, പകരം ബാലറ്റ് പേപ്പര്‍ ആയിരിക്കും ഉപയോഗിക്കുക. തെലങ്കാനയിലെ നിസാമാIndia, National, News, Lok Sabha, Election, Hyderabad, Trending, Politics, Farmers, Telangana's Nizamabad, With 185 Candidates, To Vote Using Ballot Paper
ഹൈദരാബാദ്: (www.kvartha.com 29.03.2019) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരു മണ്ഡലത്തില്‍ മാത്രം വോട്ടിംഗ് യന്ത്രം ഉപയോഗിക്കാനാകില്ല, പകരം ബാലറ്റ് പേപ്പര്‍ ആയിരിക്കും ഉപയോഗിക്കുക. തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടിംഗ് നടക്കുന്നത്. സാങ്കേതിക വിദ്യയിലെ പോരായ്മയാണ് പ്രശ്‌നത്തിന് കാരണം.

നിലവില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ 63 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ മാത്രമേ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. നോട്ട അടക്കം 64 എണ്ണം ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ നിസാമാബാദ് മണ്ഡലത്തില്‍ ഇതിന്റെ ഇരട്ടിയിലധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 185 സ്ഥാനാര്‍ഥികളാണ് നിസാമാബാദ് മണ്ഡലത്തില്‍ മത്സരിക്കാനുള്ളത്. ഇതേതുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയാണ് നിസാമാബാദില്‍ ടി ആര്‍ എസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ഏപ്രില്‍ 11നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കാന്‍ സാധിക്കുമോ എന്നും സംശയമുണ്ട്. കാലതാമസം ഉണ്ടായാല്‍ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 185 സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ പലരെയും പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 174 കര്‍ഷകരാണ് മത്സരരംഗത്തുള്ളത്. ആദ്യം ഇരുന്നൂറോളം കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്ന് ചിലര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.

India, National, News, Lok Sabha, Election, Hyderabad, Trending, Politics, Farmers, Telangana's Nizamabad, With 185 Candidates, To Vote Using Ballot Paper

Keywords: India, National, News, Lok Sabha, Election, Hyderabad, Trending, Politics, Farmers, Telangana's Nizamabad, With 185 Candidates, To Vote Using Ballot Paper