Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജയില്‍ വാര്‍ഡന്‍ പിടിയില്‍

ജയില്‍ വാര്‍ഡന്റെയും സുഹൃത്തുക്കളുടെയും മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി Kollam, News, Kerala, attack, Crime, Death, Police, Case, Student, Treatment, hospital
കൊല്ലം: (www.kvartha.com 01.03.2019) പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ജയില്‍ വാര്‍ഡന്റെയും സുഹൃത്തുക്കളുടെയും മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ച
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് പിടിയിലായത്. വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വിനീത് ഒളിവിലായിരുന്നു. ഫെബ്രുവരി 16ന് ആക്രമി സംഘം വീട്ടില്‍ നിന്ന് പഠിച്ചുകൊണ്ടിരുന്ന ഐ ടി ഐ വിദ്യാര്‍ഥിയായ രഞ്ജിത്തിനെ(18) പിടിച്ചിറക്കി മര്‍ദിച്ചത്. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആളുമാറി മര്‍ദിക്കുകയായിരുന്നു.

Jail warden arrested for student death, attack, Case, Crime, Death, hospital, Kerala, Kollam, News, Police, Student, Treatment

പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ചികിത്സയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത ദിവസം രഞ്ജിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയൊടെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കും. രാഹുല്‍ സഹോദരനാണ്.

Keywords: Jail warden arrested for student death, attack, Case, Crime, Death, hospital, Kerala, Kollam, News, Police, Student, Treatment.