Follow KVARTHA on Google news Follow Us!
ad

ഏപ്രിലില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും

ഏപ്രിലില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക വളര്‍ച്ചയില്‍ Mumbai, News, National, Business, RBI, Bank
മുംബൈ: (www.kvartha.com 29.03.2019) ഏപ്രിലില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചായായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരുന്നതും കാരണമാണ് പലിശനിരക്കില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ആഗോളമാന്ദ്യവും പലിശ നിരക്ക് കുറയ്ക്കാന്‍ കാരണമായേക്കും.

ആര്‍ബിഐ ഫെബ്രുവരിയിലെ യോഗത്തില്‍ പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ജനുവരിയില്‍ 1.97 ശതമാനമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം. ഫെബ്രുവരിയില്‍ 2.6 ശതമാനമായി കൂടിയിരുന്നു.


Keywords: RBI likely to cut repo rate by 25 bps in April policy, Mumbai, News, National, Business, RBI, Bank.