Follow KVARTHA on Google news Follow Us!
ad

കള്ളന്‍മാരെ ഭയന്ന് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കള്ളന്‍മാരെ ഭയന്ന് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ സ്വര്‍ണാഭരണങ്ങള്‍ Thiruvananthapuram, News, Local-News, theft, Humor, Police, Custody, Kerala,
തിരുവനന്തപുരം: (www.kvartha.com 29.03.2019) കള്ളന്‍മാരെ ഭയന്ന് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ചുളുവില്‍ കിട്ടിയ ലക്ഷങ്ങളുടെ സ്വര്‍ണം വിറ്റഴിക്കാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട്ടുകാരനായ ആക്രിക്കാരനും പറ്റി അക്കിടി . കള്ളന്‍മാരെ പേടിച്ച് സ്വര്‍ണാഭരണങ്ങള്‍ കുട്ടികളുടെ പഴയ നോട്ട് ബുക്കില്‍ സൂക്ഷിച്ച നേമം കാരയ്ക്കാ മണ്ഡപം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് എട്ടിന്റെ പണി കിട്ടിയത്.

മോഷ്ടാക്കളെ ഭയന്ന് തന്റെയും കുട്ടികളുടെയുമുള്‍പ്പെടെ പതിനേഴര പവനോളം വരുന്ന ആഭരണങ്ങളാണ് വീട്ടമ്മ പഴയ നോട്ടുബുക്കുകളും മറ്റും സൂക്ഷിക്കുന്ന കവറുകളിലൊന്നില്‍ കര്‍ച്ചീഫില്‍ പൊതിഞ്ഞ് വീടിന്റെ വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചത്. എന്നാല്‍ ഇക്കാര്യം ഓര്‍ക്കാതെ കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തിയ ആക്രിക്കാരന്‍ തിരുനെല്‍വേലി സ്വദേശി സുബ്രഹ്മണ്യന് ഇവര്‍ ആക്രിസാധനങ്ങളുടെ കൂട്ടത്തില്‍ പഴയ നോട്ട് ബുക്കുകളും കൈമാറി.

 Police arrested scrap collector for theft gold from house wife,Thiruvananthapuram, News, Local-News, theft, Humor, Police, Custody, Kerala.

എന്നാല്‍ ആക്രിസാധനങ്ങള്‍ വിലയ്‌ക്കെടുത്ത് കച്ചവടക്കാരന്‍ മടങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് നോട്ടുബുക്കുകളുടെ കൂട്ടത്തില്‍ സൂക്ഷിച്ച ആഭരണങ്ങളുടെ കാര്യം വീട്ടമ്മയ്ക്ക് ഓര്‍മ്മവന്നത്. പിന്നെ പോരേ പൂരം. ആകെ അങ്കലാപ്പിലായ വീട്ടമ്മ ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു.

നേമം പോലീസ് സ്ഥലത്തെത്തി സമീപത്തെ വീടുകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആക്രിക്കാരനെ തിരിച്ചറിഞ്ഞ് അട്ടക്കുളങ്ങരയില്‍ നിന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ കൈവശം ഉണ്ടായിരുന്ന നോട്ടുബുക്ക് ശേഖരത്തില്‍ ആഭരണങ്ങളുണ്ടായിരുന്നില്ല.

ആഭരണം സൂക്ഷിച്ചിരുന്ന കര്‍ച്ചീഫ് തുറന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ പോലീസ് ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്തതോടെ മാലയും വളയും ബ്രേസ്‌ലറ്റുകളുമുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കയ്യോടെ കണ്ടെടുത്തു. തുടര്‍ന്ന് നേമം സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrested scrap collector for theft gold from house wife,Thiruvananthapuram, News, Local-News, theft, Humor, Police, Custody, Kerala.