Follow KVARTHA on Google news Follow Us!
ad

ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തല്‍; യുവാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു; പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പ്രതിയെ കാത്തിരിക്കുന്നത് നിയമത്തിന്റെ ഊരാകുടുക്ക്

ഓച്ചിറയില്‍ യുവാവ് തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിKollam, Molestation, Abducted, Police, Case, Court, Remanded, Police, Crime, Criminal Case, Kerala,
കൊല്ലം: (www.kvartha.com 29.03.2019) ഓച്ചിറയില്‍ യുവാവ് തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. മുംബൈയില്‍ വച്ചാണ് പ്രതി മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

Ochira abduction case; Girl torchered immoral, Kollam, Molestation, Abducted, Police, Case, Court, Remanded, Police, Crime, Criminal Case, Kerala

എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയതാണെന്നുമാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നിന്ന് ഓച്ചിറ പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയ മൊഴിയെടുപ്പിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാതയോരത്ത് മണ്‍ പ്രതിമകള്‍ നിര്‍മിച്ചു വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശിയുടെ മൂത്തമകളെ ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് രാത്രി പത്തരമണിയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. എതിര്‍ക്കാന്‍ ശ്രമിച്ച തന്നെ മര്‍ദിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ്, പിന്നീട് നാട്ടുകാര്‍ കൂട്ടത്തോടെ സ്‌റ്റേഷനിലെത്തി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സംഭവത്തില്‍ ഇടപെട്ടത്. അപ്പോഴേക്കും പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത വന്‍ വിവാദമായിരുന്നു. പോലീസ് ആകട്ടെ തുടക്കം മുതല്‍ തന്നെ പ്രതിക്കൂട്ടിലാകുകയും ചെയ്തു. ഇതിനിടയില്‍ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കുന്നതിനും ശ്രമം നടന്നിരുന്നു. ഒടുവില്‍ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

പെണ്‍കുട്ടിയുമായി കാറില്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷന്‍ ട്രെയിനില്‍ കടക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സംഘത്തിലെ മറ്റു മൂന്നു പേരെയും ഓച്ചിറ പോലീസ് പിടികൂടി. മുഹമ്മദ് റോഷന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബംഗളൂരുവിലായിരുന്നു. അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല.

കേരളത്തിനകത്തും പുറത്തും രാജസ്ഥാനിലുമെല്ലാം പോലീസ് എത്തിയെങ്കിലും ഒരു തുമ്പും എവിടെ നിന്നും കിട്ടിയില്ല. മുഹമ്മദ് റോഷനും പെണ്‍കുട്ടിയും ഫോണ്‍ ഉപയോഗിക്കാതിരുന്നത് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. മാത്രമല്ല അടിക്കടി അവര്‍ താമസ സ്ഥലം മാറുകയും ചെയ്തു.

ആദ്യം ബംഗളൂരുവിലും പിന്നീട് രാജസ്ഥാനിലും ചെന്ന ശേഷമാണ് പെണ്‍കുട്ടിയേയും കൂട്ടി റോഷന്‍ മുംബൈയിലെത്തുന്നത്. അപ്പപ്പോള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഫോണുപയോഗിച്ചാണ് ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതും. ഏറ്റവും ഒടുവില്‍ അത്തരത്തില്‍ വന്ന ഒരു ഫോണ്‍ വിളിയുടെ ചുവട് പിടിച്ചാണ് പോലീസ് മുംബൈയില്‍ നിന്ന് മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുക്കുന്നത്.

ഞായറാഴ്ചയാണ് രണ്ടുപേരും മുംബെയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ പന്‍വേലിന് സമീപത്തെ വാടക മുറിയില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പെണ്‍കുട്ടിയെയും പ്രതിയേയും വ്യാഴാഴ്ച വൈകിട്ടോടെയാണ് ഓച്ചിറയിലെത്തിച്ചത്.

താന്‍ എട്ടാം ക്ലാസ് വരെ രാജസ്ഥാനില്‍ പഠിച്ചുവെന്നും അതിന് ശേഷം ആറ് വര്‍ഷം മുന്‍പാണ് ഓച്ചിറയിലെത്തിയതെന്നുമാണ് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതുപ്രകാരമാണെങ്കില്‍ പതിനെട്ടിന് മുകളില്‍ പ്രായമുണ്ട്. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്നും പ്രണയത്തിലായിരുന്ന തങ്ങള്‍ സ്വന്തം ഇഷ്ട പ്രകാരം നാടുവിട്ടതാണെന്നുമാണ് മുഹമ്മദ് റോഷന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ പെണ്‍കുട്ടിക്ക് 13 വയസേയുള്ളൂവെന്നാണ് രക്ഷാകര്‍ത്താക്കള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സ്‌കൂളില്‍ നിന്ന് അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ച ടി.സി ഹാജരാക്കി. ഇതില്‍ 17.09.2001 ആണ് പെണ്‍കുട്ടിയുടെ ജനനതീയതി. ഇതുപ്രകാരം പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കൂടിയുണ്ട്. പ്രായം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി അന്വേഷണ സംഘം ഉടന്‍ രാജസ്ഥാനിലേക്ക് പോകും.

ഈ സാഹചര്യത്തില്‍ പോക്‌സോ നിയമ പ്രകാരമാണ് മുഹമ്മദ് റോഷനെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റോഷന്‍ കോടതി വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്യും. അതിനുശേഷം കൂടുതല്‍ ചോദ്യം ചെയ്യാനായി റോഷനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസിപി അരുണ്‍ രാജ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ് റോഷന്‍ ശക്തമായ നിയമകുരുക്കിലാണ് അകപ്പെടുക.

പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞപ്പോള്‍ സന്തോഷമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. ഇനി ഓച്ചിറയിലോ കേരളത്തിലോ പെണ്‍കുട്ടിയെ നിര്‍ത്തില്ലെന്നും രാജസ്ഥാനിലേക്ക് കൊണ്ടുപോവുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

നിലവില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പോലീസ് തീരുമാനം. ഒരുപക്ഷെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റും.

അതേസമയം പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതാണെന്നും ബന്ധുക്കള്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ochira abduction case; Girl torchered immoral, Kollam, Molestation, Abducted, Police, Case, Court, Remanded, Police, Crime, Criminal Case, Kerala.