Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ മിഗ്ഗില്‍ വിടാതെ പിന്തുടര്‍ന്ന് മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തു; വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തൊടുത്തത് ആര്‍ 73 മിസൈല്‍

ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് ബോംബാക്രമണം നടത്തിയ പാകിസ്ഥാന്റെ New Delhi, News, Custody, Flight, Technology, Trending, Pakistan, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2019) ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് ബോംബാക്രമണം നടത്തിയ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തത് പാക് കസ്റ്റഡിയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍.

അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസന്‍യുദ്ധവിമാനം തകരുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈലായ ആര്‍ 73 ഉപയോഗിച്ച് അഭിനന്ദന്‍ എഫ് 16 പോര്‍വിമാനം വീഴ്ത്തിയത്.

Nation Awaits The Return Of Wing Commander Abhinandan Varthaman, New Delhi, News, Custody, Flight, Technology, Trending, Pakistan, National

സാങ്കേതിക മികവില്‍, മിഗ് 21 ബൈസന്‍ വിമാനത്തെക്കാള്‍ മികച്ചതെന്നു വിലയിരുത്തപ്പെടുന്ന യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനത്തെ പിന്തുടര്‍ന്നു വീഴ്ത്തുകയായിരുന്നു അഭിനന്ദന്‍. ഇതു ഫൈറ്റര്‍ പൈലറ്റ് എന്ന നിലയ്ക്ക് അഭിനന്ദന്റെ അസാമാന്യ മികവിനുള്ള തെളിവാണെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഒരു ഘട്ടത്തില്‍ 2 എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഭിനന്ദന്‍ മനസ്സാന്നിധ്യം കൈവിടാതെ നടത്തിയ പ്രത്യാക്രമണമാണ് ഒരു വിമാനത്തെ കീഴ്‌പ്പെടുത്തുന്നതിലും പാക്ക് വിമാനങ്ങളെ തിരികെ പാക്കിസ്ഥാനിലേക്കു തുരത്തുന്നതിലും വിജയിച്ചത്.

വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ ആണു തകര്‍ത്തതെന്നും പാക്ക് അധീന കശ്മീരില്‍ പതിച്ച ഈ വിമാനത്തില്‍ നിന്ന് അവരുടെ രണ്ടു പൈലറ്റുമാര്‍ പാരച്യൂട്ട് വഴി താഴെയിറങ്ങിയെന്നും ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി.

എഫ് 16നെ വിടാതെ പിന്തുടര്‍ന്നാണു അഭിനന്ദന്‍ അതിനെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍നിന്ന് അപായം തിരിച്ചറിഞ്ഞ് സ്വയം പുറത്തേക്കു തെറിച്ച (ഇജക്ട്) അദ്ദേഹം പാരച്യൂട്ട് വഴി പാക്ക് അധീന കശ്മീരില്‍ വീഴുകയായിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന ആക്രമണങ്ങളില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനമായിരുന്നു പാകിസ്ഥാന്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പാകിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചെറുത്ത് നില്‍പ്പിന് മുന്നില്‍ പാക് വിമാനങ്ങള്‍ തിരിഞ്ഞോടി.

റെസായി കത്ര മേഖലയിലെ വൈഷ്‌ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റര്‍ പരിധി വരെ പാക് വിമാനങ്ങള്‍ എത്തിയിരുന്നു. പാക് വിമാനങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തിയെങ്കിലും വ്യോമസേനയുടെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

പാകിസ്ഥാന്റെ പോര്‍വിമാനങ്ങള്‍ ബുധനാഴ്ച ഇന്ത്യയുടെ അതിര്‍ത്തി കടന്ന് രജൗരി മേഖലയില്‍ ആക്രമണം നടത്തിയിരുന്നു. അതേസമയം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ വിമാനങ്ങള്‍ ചെറുക്കുന്ന ദൗത്യത്തിലായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍. അതിര്‍ത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോര്‍ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദന്‍ പാക് നിയന്ത്രണ മേഖലയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇന്ത്യക്ക് കൈമാറും. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. സ്വീകരിക്കാനായി അദ്ദേഹത്തിന്റെ കുടുംബവും വാഗയില്‍ എത്തിയിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nation Awaits The Return Of Wing Commander Abhinandan Varthaman, New Delhi, News, Custody, Flight, Technology, Trending, Pakistan, National.