Follow KVARTHA on Google news Follow Us!
ad

വ്യാജ ഇ-മെയില്‍ വഴി പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ബാങ്ക് ഓഫ് ബറോഡ ഗുരുവായൂര്‍ ശാഖയില്‍ വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുGuruvayoor, News, Kerala, Cheating, Email, Fake, Bank, Arrest, Crime, Case
ഗുരുവായൂര്‍: (www.kvartha.com 29.03.2019) ബാങ്ക് ഓഫ് ബറോഡ ഗുരുവായൂര്‍ ശാഖയില്‍ വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വ്യാജ ഇ-മെയില്‍ വഴി പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബംഗളൂരു ശ്രീരാമപുരം സ്വതന്ത്രപാളയം സ്വദേശി പവിത്രയാണ് (21) അറസ്റ്റിലായത്. വ്യവസായിയുടെ അക്കൗണ്ടില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്കാണ് 18 ലക്ഷം രൂപ മാറ്റിയിരുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശികളായ ക്രിസ്ത്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍ അക്വിലേ, ഫിബിലി, അസം സ്വദേശി ദിവാന്‍ സസോനി, ത്രിപുര സ്വദേശി വിക്രം സിന്‍ഹ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ചാവക്കാട് സ്വദേശി കെ.എന്‍. ശശിയുടെ അക്കൗണ്ടിലുള്ള 21.8 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരുന്നത്.

 Fake e-mail bank cheating case, Guruvayoor, News, Kerala, Cheating, Email, Fake, Bank, Arrest, Crime, Case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake e-mail bank cheating case, Guruvayoor, News, Kerala, Cheating, Email, Fake, Bank, Arrest, Crime, Case.