Follow KVARTHA on Google news Follow Us!
ad

രാജ്യത്തിന്റെ ഹീറോ അഭിനന്ദന്‍ വര്‍ധമാന്റെ മാതാപിതാക്കള്‍ക്ക് ബിഗ് സല്യൂട്ട്; വിമാനത്തില്‍ സഹയാത്രികര്‍ നല്‍കിയത് സ്നേഹോഷ്മളമായ ആദരവ്, ആര്‍ത്തുവിളിച്ചും കൈയ്യടിച്ചും ഒപ്പം നിന്ന് ചിത്രം പകര്‍ത്തിയും സ്‌നേഹപ്രകടനം

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനത്തെNew Delhi, News, Video, Military, Prime Minister, Protection, Pilots, National,
ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനത്തെ വെടിവച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തിന്റെ മുഴുവന്‍ ഹീറോയായി മാറിയിരിക്കുകയാണ്. പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹത്തെ വ്യാഴാഴ്ച ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.

 പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ ഒരു പോറലുമേല്‍ക്കാതെ സുരക്ഷിതമായി കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജനീവ കരാറും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പൈലറ്റിനെ വിട്ടുനല്‍കണമെന്ന് പാകിസ്ഥാന് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ഇതോടെയാണ് പൈലറ്റിനെ തിരിച്ചുനല്‍കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

Cheers, Claps For Pilot Abhinandan Varthaman's Parents On Flight To Delhi, New Delhi, News, Video, Military, Prime Minister, Protection, Pilots, National.

മോചന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ചെന്നൈയില്‍ നിന്നു ഡെല്‍ഹിയിലേക്കു യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കു വിമാനത്തില്‍ സഹയാത്രികര്‍ സ്നേഹോഷ്മളമായ ആദരവാണ് നല്‍കിയത്. ആര്‍ത്തുവിളിച്ചും കൈയ്യടിച്ചും ഒപ്പം നിന്ന് ചിത്രം പകര്‍ത്തിയുമാണ് യാത്രക്കാര്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മാതാപിതാക്കളായ മുന്‍ എയര്‍ മാര്‍ഷല്‍ എസ്.വര്‍ദ്ധമാനെയും ഭാര്യ ഡോ.ശോഭയെയും സ്വീകരിച്ചത്.

ഡെല്‍ഹിയിലെത്തിയ ഇവര്‍ അമൃത്സറിലേക്കു തിരിച്ചിട്ടുണ്ട്. ഉച്ചയ്ക്കു രണ്ടു മണിയോടെ പാകിസ്ഥാന്‍ മോചിപ്പിക്കുന്ന മകനെ സ്വീകരിക്കാന്‍ ഇരുവരും വാഗാ അതിര്‍ത്തിയില്‍ എത്തും. പരം വിശിഷ്ഠ് സേവാ മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ച എസ്.വര്‍ദ്ധമാന്‍ വ്യോമസേനയില്‍ മികച്ച സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheers, Claps For Pilot Abhinandan Varthaman's Parents On Flight To Delhi, New Delhi, News, Video, Military, Prime Minister, Protection, Pilots, National.