Follow KVARTHA on Google news Follow Us!
ad

അക്യുപങ്ചര്‍ ചികിത്സ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: എ എസ് എ

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച അക്യുപങ്ചര്‍ Kozhikode, News, Health, Health & Fitness, Treatment, Press meet, Kerala
കോഴിക്കോട്: (www.kvartha.com 01.03.2019) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച അക്യുപങ്ചര്‍ ചികിത്സയ്ക്ക് അംഗീകാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അക്യുപങ്ചര്‍ സയന്‍സ് അസോസിയേഷന്‍ (എഎസ്എ) ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കൗണ്‍സിലും തുടര്‍ന്ന് ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ പരമ്പരാഗത ചികിത്സാ രീതി സാധാരണക്കാര്‍ക്ക് ലഭ്യമാകുമെന്നും എ എസ് എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. എം പി അബ്ദുല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാനം അംഗീകാരം നല്‍കുന്നതോടെ മെച്ചപ്പെട്ട ചികിത്സാ രീതി സൗജന്യമായി സാധാരണക്കാര്‍ക്കു ലഭ്യമാകുന്നതിനു പുറമെ വ്യാജ ചികിത്സകരെ നിയന്ത്രിക്കാനും കഴിയും. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Acupuncture Treatment in Kerala, Kozhikode, News, Health, Health & Fitness, Treatment, Press meet, Kerala

2003ല്‍ മോഡ് ഓഫ് തെറാപ്പി ആയി അക്യുപങ്ചറിന് അംഗീകാരം നല്‍കിയിരുന്നു. 2019 ഫെബ്രുവരി 26നാണ് അക്യുപങ്ചറിനെ സ്വതന്ത്ര വൈദ്യശാസ്ത്ര വിഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നതും 103 രാജ്യങ്ങള്‍ അംഗീകരിച്ചതുമായ രണ്ടാമത്തെ വലിയ ചികിത്സാ വിഭാഗമാണ് അക്യുപങ്കചര്‍. നേര്‍ത്ത സൂചി ഉപയോഗിച്ച് ശരീരത്തിലെ ചില പ്രത്യേക പോയിന്റുകളെ ഉത്തേജിപ്പിച്ച് ഊര്‍ജപ്രവാഹം ശക്തിപ്പെടുത്തുകയും അതുവഴി രോഗശമനം സാധ്യമാക്കുകയുമാണ് അക്യുപങ്ചറിന്റെ രീതി.

ചൈനയില്‍ വ്യാപകമായി പ്രയോഗത്തിലുള്ള പരമ്പരാഗത ചികിത്സാ രീതി രോഗനിവാരണത്തിലുപരി രോഗ പ്രതിരോധത്തിലും ആരോഗ്യ സംരക്ഷണത്തിനും വളരെയേറെ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളനുസിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ട്. രാജ്യത്ത് ഇന്ന് ഒരു ലക്ഷത്തോളം അക്യുപങ്ചര്‍ ചികിത്സകരും 200ഓളം അക്യുപങ്ചര്‍ വിദഗ്ധരും ഉണ്ടെന്നും മരുന്നിന്റെ ഉപയോഗവും പാര്‍ശ്വ ഫലവുമില്ലാത്ത അക്യുപങ്ചര്‍ ചികിത്സയും പരിശീലനവും അംഗീകൃതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും എസ് എസ് എ ആവശ്യപ്പെട്ടു. എ എസ് എ ട്രഷറര്‍ ഡോ. വിവി അനുപമയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Acupuncture Treatment in Kerala, Kozhikode, News, Health, Health & Fitness, Treatment, Press meet, Kerala.