Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 2 സീറ്റുകള്‍ വേണമെന്ന നിലപാട് ആവര്‍ത്തിച്ച് പി ജെ ജോസഫ്; മാണിയും ജോസഫും തമ്മില്‍ സീറ്റിനു വേണ്ടി പൊരിഞ്ഞ പോര്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം)ന് രണ്ടു സീറ്റുകള്‍ Thodupuzha, News, Politics, Lok Sabha, Election, Kerala Congress (m), Press meet, Trending, Kerala, Video,
തൊടുപുഴ: (www.kvartha.com 25.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം)ന് രണ്ടു സീറ്റുകള്‍ വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കുമ്പോള്‍ രണ്ടു സീറ്റുകള്‍ നല്‍കുന്ന പതിവ് നേരത്തെ മുതല്‍ ഉള്ളതാണ്. ന്യായമായ ആവശ്യമാണ് ഇത്.

കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ഉന്നയിച്ചപ്പോള്‍ പ്രാദേശികമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കും. ഒരു സീറ്റ് മാത്രം നല്‍കുകയാണെങ്കില്‍ അതിനു വഴങ്ങില്ലെന്നും ജോസഫ് വ്യക്തമാക്കി.

 PJ Joseph affirmed stand on the second seat in Lok Sabha Election 2019, Thodupuzha, News, Politics, Lok Sabha, Election, Kerala Congress (m), Press meet, Trending, Kerala, Video

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലേക്ക് ഒന്നു പോയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ മത്സരിച്ചുകൂടായ്കയില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ ഏതു സീറ്റിലും മത്സരിക്കും. എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ട്. 20 മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ്. കോട്ടയത്ത് നിഷ ജോസ് കെ.മാണി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും പി.െജ.ജോസഫ് പറഞ്ഞു.

കോട്ടയത്ത് നിഷാ ജോസ് കെ.മാണിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ മാണി വിഭാഗം സജീവമാക്കി എന്നുള്ള സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനം നടത്തിയത്. ജോസ് കെ.മാണിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കെ.എം.മാണിയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് പി.െജ.ജോസഫിന്റെ നീക്കമെന്നും സൂചനകളുണ്ട്.

ഭിന്നശേഷിക്കാരനായ തന്റെ ഇളയ മകന്‍ ജോമോന്‍ ജോസഫിന്റെ പേരിലുള്ള ജോമോന്‍ ജോസഫ് ചാരിറ്റബിള്‍ ട്രസ്റ്റ് തൊടുപുഴ നിയോജക മണ്ഡലത്തിലെ 700 പാലിയേറ്റിവ് രോഗികള്‍ക്ക് ഭക്ഷണത്തിനായി മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതി 27ന് ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. ജോമോന്‍ ജോസഫിനുള്ള കുടുംബ സ്വത്തില്‍ നിന്നും സംഭാവനകളില്‍ നിന്നും തുക കണ്ടെത്തും. താനും ഭാര്യയും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും പി.െജ.ജോസഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PJ Joseph affirmed stand on the second seat in Lok Sabha Election 2019, Thodupuzha, News, Politics, Lok Sabha, Election, Kerala Congress (m), Press meet, Trending, Kerala, Video.