Follow KVARTHA on Google news Follow Us!
ad

പാലക്കാടന്‍ കാറ്റ് ഇത്തവണ മാറി വീശുമോ? ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന 'ജയ് ഹോ' ജില്ലാ പദയാത്രക്ക് ലഭിക്കുന്നത് വലിയ സ്വീകരണം; മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക്; ആലത്തൂരിലും പദയാത്രക്ക് ജനപങ്കാളിത്തം

പാലക്കാടന്‍ കാറ്റ് ഇത്തവണ മാറി വീശുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ palakkad, News, Politics, Congress, Lok Sabha, Election, Kerala,
പാലക്കാട്: (www.kvartha.com 25.02.2019) പാലക്കാടന്‍ കാറ്റ് ഇത്തവണ മാറി വീശുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാടിന്റെ സമപ മണ്ഡലമായ ആലത്തൂരില്‍ നിന്നും ഉയരുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ശക്തമായ വികാരം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന 'ജയ് ഹോ' ജില്ലാ പദയാത്രക്ക് മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം ലഭിക്കുന്നത്.

മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നു എന്നതും പാര്‍ട്ടി നേതൃത്വത്തിന് ആവേശം പകരുന്നുണ്ട്. പാലക്കാടിനെ ഇളക്കി മറിച്ചുകൊണ്ടാണ് ജയ് ഹോ പദയാത്ര മുന്നേറുന്നത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പ് ലഭിക്കുന്നു. കഴിഞ്ഞദിവസം  തരൂര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് 'ജയ് ഹോ' പദയാത്രയുടെ ഏഴാം ദിവസത്തെ പ്രയാണം തുടങ്ങിയത്.

Padhayatra of VK Sreekandan witnesses huge women participation, Palakkad, News, Politics, Congress, Lok Sabha, Election, Kerala

പാലക്കാട് ലോക്സഭാ മണ്ഡലത്തിനു പുറമെ ആലത്തൂര്‍ മണ്ഡലത്തിലും യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത എതിര്‍പാര്‍ട്ടികള്‍ ആശങ്കയോടെയാണ് കാണുന്നത്. സിപിഎം കോട്ടയായി എന്നും അറിയപ്പെടുന്ന ആലത്തൂരില്‍ പദയാത്ര വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. കുറേ കാലമായി കോണ്‍ഗ്രസില്‍ സജീവമാകാതിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മാറിയ സാഹചര്യത്തില്‍ യാത്രയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

 Padhayatra of VK Sreekandan witnesses huge women participation, Palakkad, News, Politics, Congress, Lok Sabha, Election, Kerala


ഏഴുദിവസം കൊണ്ടുതന്നെ മറ്റു പാര്‍ട്ടികളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ മുന്നോട്ടുവന്നത് പദയാത്രയുടെ വിജയമായി ഡിസിസി നേതൃത്വം അകാശപ്പെടുന്നു. 25 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര ഇത്രയും വലിയ വിജയമായി മാറിയതോടെ ഡി സി സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ തന്നെ പാലക്കാട് സ്ഥാനാര്‍ത്ഥിയാവാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.

Padhayatra of VK Sreekandan witnesses huge women participation, Palakkad, News, Politics, Congress, Lok Sabha, Election, Kerala

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ യുവ നേതാവായ എം ബി രാജേഷ് മികച്ച വിജയമാണ് പാലക്കാട് മണ്ഡലത്തില്‍ നേടിയത്. എന്നും ഇടതുപക്ഷത്തോട് കൂറുപുലര്‍ത്തുന്ന പാലക്കാട് മണ്ഡലത്തിലെ കാറ്റ് മാറി വീശണമെങ്കില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പദയാത്രയിലൂടെ അണികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ ഡി സി സി പ്രസിഡന്റിന് കഴിഞ്ഞത് പ്രവര്‍ത്തകര്‍ക്കും ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

Padhayatra of VK Sreekandan witnesses huge women participation, Palakkad, News, Politics, Congress, Lok Sabha, Election, Kerala

1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയേക്കാള്‍ വന്‍ വിജയമാണ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയുമെന്ന് അണികളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

25 ദിവസം കൊണ്ട് പാലക്കാട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യാത്ര 361 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കൊടുവായൂരില്‍ നിന്നും മണ്‍മറഞ്ഞ മഹാന്മാരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കഴിഞ്ഞദിവസം ജയ് ഹോയുടെ നാലാം ദിവസത്തെ യാത്ര ആരംഭിച്ചത്. കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായ ശാന്തിയും പാര്‍ട്ടി മെമ്പര്‍ഷിപ്പും മെമ്പര്‍ സ്ഥാനവും രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

പുതുനഗരത്ത് യാത്ര എത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. പദയാത്രയിലും സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിനെക്കാള്‍ സ്ത്രീകളാണ് എത്തുന്നത്. കുംഭച്ചൂടിനെ പോലും വകവെക്കാതെ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നത് പദയാത്രയുടെ വന്‍വിജയമായാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. ജില്ലയില്‍ വന്‍ ചലനമുണ്ടാക്കാന്‍ പദയാത്രക്ക് കഴിഞ്ഞു എന്ന വിലയിരുത്തലും പാര്‍ട്ടി നേതൃത്വം നടത്തുന്നത്.

ഗ്രൂപ്പ് വ്യത്യാസം മറികടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനു പിന്നാലെ അണിനിരന്നതോടെ സിപിഎം നേതൃത്വവും ആശങ്കയിലാണ് ഉള്ളത്. കഴിഞ്ഞ തവണ യു ഡി എഫിലെത്തിയ എംപി വീരേന്ദ്രകുമാറായിരുന്നു മുന്നണിയുടെ സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു.

അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. തനിക്കെതിരെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് പലതവണ വീരേന്ദ്ര കുമാര്‍ മുന്നണിക്കുള്ളിലും പരസ്യമായും ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞതവണത്തെ സാഹചര്യമല്ല ഇപ്പോള്‍ പാലക്കാട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പാലക്കാട്ടും വിജയം കൊയ്യാമെന്ന് കോണ്‍ഗ്രസ് നേതൃത്വവും മുന്നണിയും അവകാശപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Padhayatra of VK Sreekandan witnesses huge women participation, Palakkad, News, Politics, Congress, Lok Sabha, Election, Kerala.