Follow KVARTHA on Google news Follow Us!
ad

ചുണക്കുട്ടന്‍മാരുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്; മത്സരിക്കാന്‍ ഏറെപേരുണ്ട്, എന്തായാലും താന്‍ മത്സരത്തിനില്ല; നയം വ്യക്തമാക്കി നിഷ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹംKottayam, News, Politics, Lok Sabha, Election, Trending, Video, Media, Kerala,
കോട്ടയം: (www.kvartha.com 25.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിഷേധിച്ച് നിഷ ജോസ് കെ. മാണി. മത്സരിക്കേണ്ട സാഹചര്യമില്ലെന്നും സാമൂഹികപ്രവര്‍ത്തനമാണ് തന്റെ മേഖലയെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടന്‍മാരുണ്ട്. തന്റെ പേരു ഉയര്‍ന്നു വരുന്നതിനു പിന്നില്‍ ചിലരുണ്ടാകാമെന്നും നിഷ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന രീതിയില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നിഷ കോട്ടയത്ത് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്ന് നിഷ തീര്‍ത്തുപറഞ്ഞു. അതേസമയം ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പ്രതികരിച്ചു.

Nisha Jose K Mani asserts she will not contest in coming to Lok Sabha Election, Kottayam, News, Politics, Lok Sabha, Election, Trending, Video, Media, Kerala

നേരത്തെ, കോട്ടയത്തു നിഷയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായതായി സൂചനയുണ്ടായിരുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്നു പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണു കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള കെ.എം.മാണിയുടെ തീരുമാനമെന്നായിരുന്നു വാര്‍ത്തകള്‍.

അതേസമയം, ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കേരള കോണ്‍ഗ്രസ് (എം) ന് രണ്ടു സീറ്റുകള്‍ വേണമെന്നും പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നാണ് ആവശ്യം. ലോക്‌സഭയിലേക്ക് ഒന്നു പോയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ മത്സരിച്ചുകൂടായ്കയില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ ഏതു സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nisha Jose K Mani asserts she will not contest in coming to Lok Sabha Election, Kottayam, News, Politics, Lok Sabha, Election, Trending, Video, Media, Kerala.