Follow KVARTHA on Google news Follow Us!
ad

പ്രളയാനന്തര കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകാന്‍ മെഡിക്കല്‍ ടൂറിസവുമായി മെഡിബിസ് ആയുര്‍ ഹോം

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ടൂറിസംThiruvananthapuram, News, Travel & Tourism, Foreign, Treatment, Health, Health & Fitness, Flood, Kerala,
തിരുവനന്തപുരം : (www.kvartha.com 26.02.2019)  പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ടൂറിസം മേഖലയിലെ ഉണര്‍വ്വ് പ്രധാനഘടകങ്ങളിലൊന്നായതിനാല്‍ ടൂറിസം രംഗത്ത് വിപുലമായ പദ്ധതികളാവിഷ്‌കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പും, ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും. വിദേശ ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം.

പരമ്പരാഗത ആയുര്‍വേദ ചികിത്സാ രീതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് മെഡിബിസ് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകുന്നത്.

Medibiz Ayur Home provides the Best Ayurveda treatment in Kerala, Thiruvananthapuram, News, Travel & Tourism, Foreign, Treatment, Health, Health & Fitness, Flood, Kerala.

വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലേത്. ആയുര്‍വേദ ചികിത്സയ്ക്കൊപ്പം കൃത്യമായ പരിചരണവും ഉറപ്പു നല്‍കിക്കൊണ്ട് ആരോഗ്യ സംരക്ഷണത്തിനൊപ്പം മെഡിക്കല്‍ ടൂറിസം രംഗത്തും ചുരുങ്ങിയ കാലം കൊണ്ട് മാതൃകയാവുകയാണ് ഈ നവീന സംരംഭം.

പരമ്പരാഗത ആയുര്‍വേദ ചികിത്സാ രീതികള്‍ക്കൊപ്പം ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

എല്ലാ സൗകര്യങ്ങളുമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 25 സ്യൂട്ട് റൂമുകള്‍ (ടെലിഫോണ്‍, ടിവി, വൈഫൈ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്യൂട്ട് റൂമുകള്‍), 24 മണിക്കൂറും കര്‍മനിരതരായ , പ്രത്യേക പരിശീലനം സിദ്ധിച്ച ജീവനക്കാര്‍, വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം, ഹോംലി ഫുഡ്, യോഗ മെഡിറ്റേഷന്‍, ആയുര്‍വേദിക് ട്രീറ്റ്മെന്റ്, മാനസിക ശാരീരിക ഉല്ലാസത്തിനായി പ്രത്യേക പരിപാടികള്‍, കൃത്യതയാര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം മെഡിബിസ് ആയുര്‍ ഹോം അതിഥികള്‍ക്കു ഉറപ്പു നല്‍കുന്നു.

ഓരോ അതിഥികളുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി സൗകര്യങ്ങളൊരുക്കാന്‍ പരിചയ സമ്പന്നരായ ഒരു കൂട്ടം ജീവനക്കാരും മെഡിബിസ് ആയുര്‍ ഹോമിന്റെ പ്രത്യേകതയാണ്.

നാലു മാസം മുതല്‍ ആറു മാസം വരെ നീളുന്ന പരിചരണമാണ് മെഡിബിസില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്.  ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും മെഡിബിസിലെ ആയുര്‍വേദ ചികിത്സയിലൂടെ ഉറപ്പു നല്‍കുന്നു. വിഷവിമുക്ത ഭക്ഷണ സംസ്‌കാരം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളും, പഴങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണക്രമങ്ങളും മെഡിബിസിനെ വേറിട്ടതാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Medibiz Ayur Home provides the Best Ayurveda treatment in Kerala, Thiruvananthapuram, News, Travel & Tourism, Foreign, Treatment, Health, Health & Fitness, Flood, Kerala.