Follow KVARTHA on Google news Follow Us!
ad

ത്രിപുരയില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തി 96 ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍; മതപരിവര്‍ത്തനം നിര്‍ബന്ധിച്ചല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും വി എച്ച് പി

ത്രിപുരയില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തി 96 ക്രിസ്ത്യന്‍ Religion, News, Politics, Trending, VHP, Minister, National
അഗര്‍ത്തല: (www.kvartha.com 22.01.2019) ത്രിപുരയില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തി 96 ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍. വലതുപക്ഷ സംഘടനായ ജാഗ്രാന്‍ മഞ്ച് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 23 ഗോത്ര വര്‍ഗങ്ങളില്‍ നിന്നായാണ് ഇവര്‍ കഴിഞ്ഞ ദിവസം പരിവര്‍ത്തനം നടത്തിയത്. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാഴികളായിരുന്നു ഇവര്‍ . എന്നാല്‍ നേരത്തെ നിര്‍ബന്ധിച്ചാണ് ഇവരെ ക്രിസ്ത്യന്‍ മതവിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

എന്നാല്‍, ഇപ്പോള്‍ ഇവരുടെ ഇഷ്ടത്തിനനുസരിച്ചാണ് പരിവര്‍ത്തനം നടത്തിയതെന്ന് വി.എച്ച്.പി സംഘടന വ്യക്തമാക്കി. ക്രിസ്ത്യാനികളാവാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അന്ന് ഈ വിഭാഗക്കാരെ ചൂഷണം ചെയ്യുകയായിരുന്നു. തേയിലത്തോട്ടം തൊഴിലാളികളായിരുന്നു ഇവരെന്നും ജാഗ്രാന്‍ മഞ്ച് പറഞ്ഞു.

96 Tripura Christians Converted. Not Against Their Wish, Claims VHP, Religion, News, Politics, Trending, VHP, Minister, National

രാജ്യത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആയിത്തന്നെ തുടരൂ, മുസ്ലിമാണെങ്കില്‍ മുസ്ലിമായും, കൃസ്ത്യന്‍ ആണെങ്കില്‍ കൃസ്ത്യനായും തുടരുക. എന്തിനാണ് മതപരിവര്‍ത്തനം ചെയ്യുന്നത്?'രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡെല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വന്‍ തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താന്‍ മതിക്കുന്നുവെന്നും എന്നാല്‍, മതം മാറുന്നതിനു മുമ്പ് സംവാദങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ രാജ്യമാണെന്നും, സഹിഷ്ണതയോടെയാണ് എല്ലാ മതങ്ങളും ഇവിടെ കഴിഞ്ഞു പോരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മതം മാറാന്‍ തയ്യാറായതാണെങ്കില്‍ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്. എന്നാല്‍, വലിയ തോതിലുള്ള മതപരിവര്‍ത്തനം ഉത്കണഠയുണ്ടാക്കുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 96 Tripura Christians Converted. Not Against Their Wish, Claims VHP, Religion, News, Politics, Trending, VHP, Minister, National.