Follow KVARTHA on Google news Follow Us!
ad

മലകയറാനാകാതെ മനീതി സംഘം; നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി; യുവതികളെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി; നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പമ്പ

Kerala, Pathanamthitta, News, ശബരിമലയിലേക്ക് ദര്‍ശനത്തിന് പുറപ്പെട്ട മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ Police, Woman, Protesters, Arrest, Shabarimala, Trending, Protesters blocked 'Manithi' group in way to Shabarimala
പമ്പ: (www.kvartha.com 23/12/2018) ശബരിമലയിലേക്ക് ദര്‍ശനത്തിന് പുറപ്പെട്ട മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുത്തതോടെ യുവതികള്‍ പിന്തിരിഞ്ഞോടുകയായിരുന്നു. സംഘത്തെ പിന്നീട് പോലീസ് പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. എന്നാല്‍ 50 മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കനത്തസുരക്ഷാ വലയത്തിലായിരുന്നു മനിതി സംഘത്തെയും കൊണ്ട് പൊലീസ് സംഘം സന്നിധാനത്തേക്ക് തിരിച്ചത്. അമ്പതിലധികം പൊലീസുകാരടങ്ങുന്ന സംഘമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ 50 മീറ്റര്‍ പിന്നിട്ടപ്പോള്‍ 200 ഓളം വരുന്ന പ്രതിഷേധക്കാര്‍ ഓടിയടക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, News, Police, Woman, Protesters, Arrest, Shabarimala, Trending, Protesters blocked 'Manithi' group in way to Shabarimala