Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ പാതിരാത്രിയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്; അക്രമം നടത്തിയ പോലീസുകാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡി വൈ എസ് പി

ശബരിമലയില്‍ ഞായറാഴ്ച പാതിരാത്രിയില്‍ ഉണ്ടായ സംഘര്‍ഷം ഇനിയുടെ തുടരാന്‍Sabarimala Temple, Clash, Protesters, attack, News, Religion, Trending, Police, Complaint, Controversy, Kerala
ശബരിമല: (www.kvartha.com 19.11.2018) ശബരിമലയില്‍ ഞായറാഴ്ച പാതിരാത്രിയില്‍ ഉണ്ടായ സംഘര്‍ഷം ഇനിയുടെ തുടരാന്‍ സാധ്യതയുണ്ടെന്ന് പോലീസ്. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ തുടര്‍ച്ചയായി വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സൂചന. നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ പ്രതിഷേധം അനുവദിക്കില്ല എന്ന് പോലീസ് അറിയിച്ചിരുന്നു.

അതിനിടെ അന്നദാന മണ്ഡപത്തില്‍ ആരംഭിച്ച തീര്‍ത്ഥാടകരുടെ പ്രതിഷേധം വലിയ നടപ്പന്തലിലേക്ക് പടര്‍ന്നു. പിരിഞ്ഞു പോകണമെന്ന പോലീസിന്റെ ആവശ്യത്തോട് സഹകരിക്കാനും പ്രതിഷേധക്കാര്‍ തയ്യാറായില്ല. നാമജപം തങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് വലിയ രീതിയില്‍ ബലപ്രയോഗമുണ്ടാകുകയും ചെയ്തു. നെയ്യഭിഷേകം നടത്തണമെന്ന ആവശ്യം പോലീസ് നിരസിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.

Unidentified bike borne assailants pelt stones at moving bus in Pathanamthitta, Sabarimala Temple, Clash, Protesters, attack, News, Religion, Trending, Police, Complaint, Controversy, Kerala.

അതിനിടയില്‍ ചിലരെ എസ്.പി ബൂട്ടിട്ട് ചവിട്ടി എന്ന ശക്തമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്തവരെ എസ്.പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പമ്പയിലേക്ക് മാറ്റി.

അതേസമയം നിരന്തരമായി അവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പ്രതികരിച്ചു. നിയവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. പോലീസുകാരെ കയേറ്റം ചെയ്യുക വരെ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് പോലീസ് വിശദീകരണം.

അതിനിടെ ശബരിമലയില്‍ അതിക്രമം കാണിച്ചെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരെ തിരിച്ചറിയാനായില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖ് ഹൈക്കോടതിയില്‍ അറിയിച്ചു. ലഭ്യമായ വിഡിയോയിലുള്ള ദൃശ്യങ്ങളില്‍ അതിക്രമം നടത്തിയ പോലീസുകാര്‍ ആരൊക്കെയെന്നു വ്യക്തമല്ല.

ഹര്‍ജിക്കാരന്റെ പക്കലുള്ള ദൃശ്യങ്ങളുടേയും ഫോട്ടോകളുടെയും യഥാര്‍ഥ പകര്‍പ്പ് ലഭ്യമാക്കിയാല്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ തയാറാണെന്നും ഡിവൈഎസ്പി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ശബരിമലയില്‍ പോലീസ് അതിക്രമം കാണിച്ചെന്നും നിരപരാധികളെ ആക്രമിച്ചെന്നും വാഹനങ്ങള്‍ തച്ചുടച്ചെന്നും കാണിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസിന്റെ വിശദീകരണം. കഴിഞ്ഞയാഴ്ച ഇതേ കേസ് പരിഗണിക്കുമ്പോള്‍ ശബരിമലയില്‍ പോലീസിന്റെ ഭാഗത്തു നിന്ന് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
വാഹനങ്ങള്‍ തച്ചുടച്ചവര്‍ക്കെതിരെ എന്തു നടപടിയെടുത്തുവെന്നു ചോദിച്ച കോടതി പോലീസിനു പ്രഫഷനല്‍ സമീപനമാണു വേണ്ടതെന്നു വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unidentified bike borne assailants pelt stones at moving bus in Pathanamthitta, Sabarimala Temple, Clash, Protesters, attack, News, Religion, Trending, Police, Complaint, Controversy, Kerala.