Follow KVARTHA on Google news Follow Us!
ad

തൃപ്തിക്ക് ഓട്ടം പോകാന്‍ കൂട്ടാക്കാതെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍; എന്തുവന്നാലും അയ്യപ്പനെ കാണാതെ മടങ്ങില്ലെന്ന ഉറച്ച തീരുമാനവുമായി തൃപ്തി

ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ Kochi, News, Religion, Trending, Sabarimala Temple, Controversy, Politics, Protesters, Vehicles, Kerala,
കൊച്ചി: (www.kvartha.com 16.11.2018) ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും കോട്ടയത്തേക്ക് എത്തിപ്പെടാന്‍ വാഹനങ്ങളൊന്നും ലഭ്യമായിട്ടില്ല. തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാര്‍ നാമജപവുമായി തമ്പടിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സിക്കാരില്‍ ആരും തന്നെ വരാന്‍ തയാറായിട്ടില്ല. പ്രതിഷേധം ഭയന്നാണ് ആരും തന്നെ എത്താത്തത്. അതിനിടെ തൃപ്തി വിളിച്ച ഓണ്‍ലൈന്‍ ടാക്‌സി എത്തിയെങ്കിലും അവരും മടങ്ങിപ്പോവുകയായിരുന്നു.

Tripti not getting vehicle to reach Kottayam, Kochi, News, Religion, Trending, Sabarimala Temple, Controversy, Politics, Protesters, Vehicles, Kerala

അതേസമയം എന്തുവന്നാലും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് തൃപ്തിയും പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

ശരണം വിളികളുമായി പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമുണ്ട്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് വിമാനത്താവളത്തിനു പുറത്തുള്ളത്. തൃപ്തി ദേശായിക്കൊപ്പം മറ്റ് ആറ് യുവതികളുമുണ്ട്. വിമാനത്താവളത്തില്‍ എത്തുന്നതു മുതല്‍ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നെങ്കിലും അതിന് മറുപടി നല്‍കിയിരുന്നില്ല.

സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലീസും അറിയിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tripti not getting vehicle to reach Kottayam, Kochi, News, Religion, Trending, Sabarimala Temple, Controversy, Politics, Protesters, Vehicles, Kerala.