Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ പകലും നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

ശബരിമലയില്‍ പകല്‍ സമയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ്News, Pampa, Kerala, Police, KSRTC, Sabarimala, Trending,
പമ്പ:(www.kvartha.com 18/11/2018) ശബരിമലയില്‍ പകല്‍ സമയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാല്‍ പിന്നെ 2 മണി വരെയാണ് നിയന്ത്രണം. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. പതിനെട്ടാം പടിയില്‍ വരി നില്‍ക്കാതെ തന്നെ കയറുന്ന സ്ഥിതിയാണ് നിലവില്‍. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാല്‍ മതിയെന്നാണ് പോലീസ് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇപ്പോള്‍ നിലയ്ക്കല്‍ പിടിച്ചിട്ടിരിക്കുകയാണ്.

News, Pampa, Kerala, Police, KSRTC, Sabarimala, Trending, Police strict control of Sabarimala


കഴിഞ്ഞ രണ്ടു തവണ നട തുറന്നപ്പോഴും പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്ന വലിയ നടപ്പന്തല്‍ ഇത്തവണ ശാന്തമാണ്. നടപ്പന്തലില്‍ തങ്ങാന്‍ ആരെയും അനുവദിക്കുന്നില്ല. സംശയം തോന്നുന്ന ആരെയും നടപ്പന്തല്‍ നില്‍കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. സുരക്ഷാ പരിശോധനകള്‍ പോലീസ് കര്‍ശനമായി തുടരുമ്പോഴും തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്തി മടങ്ങുന്നതിന് തടസ്സങ്ങളില്ല.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിത്തന്നെയാണ് പകലും നിയന്ത്രണമേര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ഞായറാഴ്ച്ച വൈകിട്ടോടെ രാഷ്ട്രീയനേതാക്കളടക്കം കൂടുതല്‍ പേര്‍ സന്നിധാനത്തെത്താന്‍ സാധ്യതയുള്ളതിനാലാകാം നിയന്ത്രണങ്ങളെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pampa, Kerala, Police, KSRTC, Sabarimala, Trending, Police strict control of Sabarimala