Follow KVARTHA on Google news Follow Us!
ad

നബിദിനാഘോഷം: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഹരിത കേരളം മിഷന്‍, പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മിതമായ പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി പകരം കഴുകിയെടുക്കാവുന്നവ ഉപയോഗിക്കണമെന്ന് നിര്‍ദേശം

നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റാലികള്‍, പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷണ വിതരണം, മതപ്രഭാഷണ പരമ്പരകള്‍ തുടങ്ങിയവയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ Kerala, News, Milad-un-Nabi, Trending, Meelad un Nabi celebration; Green Protocol should be follow, says Haritha Kerala mission
തിരുവനന്തപുരം: (www.kvartha.com 15.11.2018) നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റാലികള്‍, പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍, ഭക്ഷണ വിതരണം, മതപ്രഭാഷണ പരമ്പരകള്‍ തുടങ്ങിയവയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ഹരിത കേരളം മിഷന്‍. നിരോധിത പ്ലാസ്റ്റിക് കവറുകളും ഡിസ്പോസിബിള്‍ വസ്തുക്കളും പരിപാടികളില്‍ ഒഴിവാക്കണമെന്ന് മിഷന്‍ എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അഭ്യര്‍ഥിച്ചു.

പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മിതമായ പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി പകരം കഴുകിയെടുക്കാവുന്നവ ഉപയോഗിക്കണം. ആഹാരം പൊതിയുന്നതിനു വാഴയില പോലുള്ള പ്രകൃതി സൗഹൃദ മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Milad-un-Nabi, Trending, Meelad un Nabi celebration; Green Protocol should be follow, says Haritha Kerala mission
  < !- START disable copy paste -->