Follow KVARTHA on Google news Follow Us!
ad

കനത്ത മഴയും പോലീസ് രാജും; ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആശങ്ക

മണ്ഡല മകരവിളക്ക് ഉത്സവത്തിനയി ശബരിമല നട തുറക്കാന്‍ മണിക്കൂറുകളള്‍ക്കുമുമ്പ് ആരംഭിച്ച മഴ ഇപ്പോഴും News, Sabarimala, Kerala, Trending, Police,
സന്നിധാനം:(www.kvartha.com 17/11/2018) മണ്ഡല മകരവിളക്ക് ഉത്സവത്തിനയി ശബരിമല നട തുറക്കാന്‍ മണിക്കൂറുകളള്‍ക്കുമുമ്പ് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പമ്പയിലേക്കുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനെ അവഗണിച്ചും ഭക്തര്‍ മലകയറുകയാണ്. അയ്യപ്പനെ കണ്ട് വണങ്ങുകയെന്ന ലക്ഷ്യം സാധ്യമാക്കാനുള്ള ഈ ഉദ്യമത്തില്‍ മഴയെക്കാളെറെ സംസ്ഥാന സര്‍ക്കാര്‍ നടപാക്കിയിട്ടുള്ള പോലീസ് രാജാണ് ഏറെ വിഷമിപ്പിക്കന്നത്. ഇത് ഭക്തര്‍ക്ക് കടുത്ത ദുരിതമാണ് ഏല്‍പിച്ചത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്പയും പരിസരവും കനത്ത മഴയില്‍ കുതിര്‍ന്നിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സ്ഥലങ്ങളെല്ലാം ചെളികെട്ടി കാല്‍നട പോലും അസാധ്യമായ തരത്തില്‍ മാറിക്കഴിഞ്ഞു.

News, Sabarimala, Kerala, Trending, Police,Heavy rain and police; Devotees Concern

അതേസമയം ശനിയാഴ്ച്ച മുതല്‍ ദിവസവും ലക്ഷക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ വേണ്ടത്ര പ്രാഥമിക സൗകര്യം പോലുമില്ലാത്തത് ഭക്തരുടെ ദുരിതം കൂട്ടും. ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങളൊന്നും മണ്ഡല കാലം ആരംഭിച്ചിട്ടും ശബരിമലയില്‍ ഒരുക്കിയിട്ടില്ല. നിലവിലുള്ളവ ഉപയോഗ ശൂന്യമായി മാറിയതും തിരിച്ചടിയാണ്. ഇതിനിടയില്‍ ഭക്തരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ മാത്രമാണ് വാഹനപാര്‍ക്കിങ്ങ് ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ സ്വകാര്യവാഹനങ്ങളൊന്നും തന്നെ കടത്തി വിടുന്നില്ല. മാധ്യമങ്ങള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Trending, Police,Heavy rain and police; Devotees Concern