Follow KVARTHA on Google news Follow Us!
ad

മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം; പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തെന്നിന്ത്യന്‍ നടി ഖുശ്ബു

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ, മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാKerala, chennai, News, National, Shabarimala, Actor, Religion, New Delhi, Supreme Court of India, Verdict, Women, Masjid, Temple,
ചെന്നൈ: (www.kvartha.com 28.09.2018) ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ, മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ നടി ഖുശ്ബു രംഗത്ത്. ഇതിനായുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഖുശ്ബു വ്യക്തമാക്കി.

സുപ്രീം കോടതി വിധിയെ വര്‍ഗീയവല്‍ക്കരിക്കുന്നത് ശരിയല്ല. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. യഥാര്‍ഥ വിശ്വാസികള്‍ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ദൈവം ഒന്നാണെന്നാണ് തന്റെ വിശ്വാസം. യഥാര്‍ഥ വിശ്വാസികളും ഈ അഭിപ്രായത്തോടൊപ്പം നില്‍ക്കും. മതമൗലികവാദികളും പരുഷാധിപതികളും മാത്രമെ വിധിയെ വിമര്‍ശിക്കുന്നതെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, chennai, News, National, Shabarimala, Actor, Religion, New Delhi, Supreme Court of India, Verdict, Women, Masjid, Temple, Women must allowed for enter to Masjid, Says Kushboo