Follow KVARTHA on Google news Follow Us!
ad

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടേയും നിലയില്‍ പുരോഗതിയില്ല; വിദഗ്ദ ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരെത്തും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടേയും നിലയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ വിദഗ്ദ ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌Kerala, Thiruvananthapuram, News, Accident, Treatment, Medical College, hospital, Injured, Death, Violinist Balabhaskar and wife in ventilator, No progress in treatment
തിരുവനന്തപുരം: (www.kvartha.com 28.09.2018) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടേയും നിലയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ വിദഗ്ദ ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് എയിംസില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ചര്‍ച്ച നടത്തി.

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഇവരുടെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. മൂന്നു ദിവസമായി ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ഇപ്പോഴും വെന്റിലേറ്ററിലാണ്.

ബാലഭാസ്‌കറിന് നട്ടെല്ലിലെ പ്രാഥമിക ശസ്ത്രക്രീയ മാത്രമാണ് നടന്നിട്ടുള്ളത്. വയറിനുള്ളിലെ അണുബാധ നീക്കം ചെയ്യുന്നതിനായി ലക്ഷ്മിക്ക് വ്യാഴാഴ്ച ഒരു സര്‍ജറി കൂടി നടത്തിയിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാകാന്‍ വൈകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടയ്ക്കിടെ തടസ്സപ്പെടുകയാണ്.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മകള്‍ തേജസ്വിനിയുടെ മൃതദേഹം മാതാപിതാക്കളെ കാണിച്ച ശേഷം സംസ്‌കരിക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചികിത്സയെ ബാധിക്കുമെന്നതിനാല്‍ കാണിക്കാതെ തന്നെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് സംസ്‌കരിച്ചു. അമ്മ ലക്ഷ്മിയുടെ തിട്ടമംഗലത്തെ വീട്ടിയായിരുന്നു ചടങ്ങുകള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Accident, Treatment, Medical College, hospital, Injured, Death, Violinist Balabhaskar and wife in ventilator, No progress in treatment