Follow KVARTHA on Google news Follow Us!
ad

ഇന്ധനവില മുന്നോട്ടുതന്നെ; പെട്രോള്‍,ഡീസല്‍ വിലയില്‍ വര്‍ധനവ്

രാജ്യത്ത് ഇന്ധനവില മുന്നോട്ടുതന്നെ. പെട്രോള്‍, ഡീസല്‍ വിലയില്‍ ശനിയാഴ്ച്ചയും വര്‍ധനവ് National, News, Petrol Price, Hike, Kerala, Thiruvananthapuram, Diesel, Petrol and Diesel prices go up.
തിരുവനന്തപുരം: (www.kvartha.com 29.09.2018) രാജ്യത്ത് ഇന്ധനവില മുന്നോട്ടുതന്നെ. പെട്രോള്‍, ഡീസല്‍ വിലയില്‍ ശനിയാഴ്ച്ചയും വര്‍ധനവ് രേഖപ്പെടുത്തി. കേരളത്തില്‍ പെട്രോളിനും ഡീസലിനും ഇന്ന് യഥാക്രമം 19 ഉം 22 ഉം പൈസയാണ് വര്‍ധിച്ചത്.


തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍വില 79.88 രൂപയിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയുമായി. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് പുതിയ വില.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Petrol Price, Hike, Kerala, Thiruvananthapuram, Diesel, Petrol and Diesel prices go up.