Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നവരില്‍ നിന്ന് കമ്മീഷന്‍ തട്ടുന്നത് പതിവാക്കിയ വിരുതന്‍ പിടിയില്‍; പ്രതിക്ക് സഹായ വിവരങ്ങള്‍ ലഭിക്കുന്നത് താലൂക്ക് ഓഫീസില്‍ നിന്ന്; തട്ടിപ്പിന് പിന്നില്‍ പ്രമുഖരും?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നവരില്‍ നിന്ന് കമ്മീഷന്‍ തട്ടുന്നത് പതിവാക്കിയ വിരുതന്‍ പിടിയില്‍. കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി ഉണ്ണിക്കൃഷ്ണനാണ് (50) പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെKerala, Kannur, News, CM, Cash, Arrest, Police, Cheating, commission bought form CMDRF fund; Taliparamb native arrested
തളിപ്പറമ്പ്: (www.kvartha.com 28.09.2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നവരില്‍ നിന്ന് കമ്മീഷന്‍ തട്ടുന്നത് പതിവാക്കിയ വിരുതന്‍ പിടിയില്‍. കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി ഉണ്ണിക്കൃഷ്ണനാണ് (50) പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ വലയിലാക്കിയത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലായ നിര്‍ധനകുടുംബനാഥന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച ചികിത്സാസഹായതുകയില്‍ നിന്ന് ഭീഷണിപ്പെടുത്തി കമ്മീഷന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സുലേഖ മന്‍സില്‍ എ വി സിറാജുദ്ദീന്‍ ജെയിംസ് മാത്യു എംഎല്‍എയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പോലിസിനെകണ്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പാറക്കാടിയില്‍ വച്ച് ഉണ്ണിക്കൃഷ്ണനെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സിറാജുദ്ദിന്റെ മൂത്ത സഹോദരന്‍ കാഞ്ഞിരങ്ങാട്ടെ എ വി യഹ്‌യക്കാണ് ജെയിംസ് മാത്യു എംഎല്‍എ മുഖേന അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പണിക്ക് പോകാനാതെ വര്‍ഷങ്ങളായി കിടപ്പില്‍ കഴിയുകയാണ് യഹ്‌യ. സഹായം അനുവദിച്ച വിവരം ടി ഉണ്ണിക്കൃഷ്ണനാണ് യഹ് യയുടെ വിട്ടിലെത്തി അറിയിച്ചത്. താനിടപ്പെട്ടാണ് സഹായം അനുവദിച്ചതെന്നും അതുകൊണ്ട് കമ്മീഷനായി 10,000 രൂപ വേണമെന്നും ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം 1,000 രൂപ ഉണ്ണിക്കൃഷ്ണന് കൊടുത്തിരുന്നു. പിന്നീട് അനര്‍ഹനാണെന്ന് പറഞ്ഞ് സഹായം പിന്‍വലിപ്പിക്കുമെന്ന നിരന്തര ഭീഷണിയെതുടര്‍ന്ന് ചെക്ക് മാറിയ ശേഷം 8,000 രൂപകൂടി നല്‍കി. എന്നാല്‍ ബാക്കി 1,000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് ശല്യം തുടര്‍ന്നതോടെ സിറാജുദ്ദിന്‍ എംഎല്‍എയെ വിവരം അറിയിക്കുകയായിരുന്നു.

താലൂക്ക് ഓഫിസില്‍ നിന്നാണ് ആനുകൂല്യത്തിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ ഉണ്ണികൃഷ്ണന് ലഭിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡിവൈഎസ്പി കെ വി വേണുഗോപാലും സ്‌പെഷ്യല്‍ സ്‌ക്വാഡംഗങ്ങളായ സിനിയര്‍ സിപിഒ കെ വി രമേശന്‍, സിപിഒ മാരായ സുരേഷ് കക്കറ, പ്രിയേഷ്, മുനീര്‍ എന്നിവര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തട്ടിപ്പിന് പിന്നില്‍ പ്രമുഖരുള്‍പ്പെടെ കൂടുതലാളുകള്‍ക്ക് ബന്ധമുള്ളതായും സൂചനയുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

താലൂക്ക് ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിലാസമനുസരിച്ച് ഉണ്ണിക്കൃഷ്ണന്‍ അതാത് വീടുകളിലെത്തി വിവരം അറിയിക്കുകയും കമ്മീഷന്‍ ആവശ്യപ്പെടുകയുമാണ് പതിവ്. നിരവധിയാളുകളില്‍ നിന്ന് ഇതുപോലെ പണം തട്ടിയതായി ഉണ്ണിക്കൃഷ്ണന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, CM, Cash, Arrest, Police, Cheating, commission bought form CMDRF fund; Taliparamb native arrested 

< !- START disable copy paste -->