Follow KVARTHA on Google news Follow Us!
ad

വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു

വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്‍ക്കട്ട സ്വദേശി സാന്തി ബീവിയുടെ മകള്‍ സാമിന (15) യാണ് മരിച്ചത്. പിതാവിന്റെ ബന്ധുവും ബംഗാള്‍ സ്വKerala, Tirur, News, Malappuram, Stabbed, Stabbed to death, Girl, Marriage, Love, Family, Boy, Bengali, West Bengal, 15 year old girl stabbed to death
തിരൂര്‍: (www.kvartha.com 28.09.2018) വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്‍ക്കട്ട സ്വദേശി സാന്തി ബീവിയുടെ മകള്‍ സാമിന (15) യാണ് മരിച്ചത്. പിതാവിന്റെ ബന്ധുവും ബംഗാള്‍ സ്വദേശിയുമായ ഷഹദാദ് (24) ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ഇവര്‍. പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ കോഴിക്കോടുള്ള യുവാവുമായി ഉറപ്പിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വീട്ടിലുള്ളവര്‍ ജോലിക്കു പോയ സമയത്ത് ഷഹദാദ് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ഥന നടത്തുകയും നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് വീട്ടിലുണ്ടായ കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വലതു നെഞ്ചില്‍ കുത്തേറ്റ് ഓടിയ പെണ്‍കുട്ടി മുറിയില്‍ വീണപ്പോള്‍ ഇടതുകാലിനും കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും തുടര്‍ന്ന് അയല്‍വാസിയായ മന്‍സൂറിന്റ നേതൃത്വത്തില്‍ യുവാവിനെ കീഴടക്കുകയും രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Tirur, News, Malappuram, Stabbed, Stabbed to death, Girl, Marriage, Love, Family, Boy, Bengali, West Bengal, 15 year old girl stabbed to death