Follow KVARTHA on Google news Follow Us!
ad

ഇത്തവണ ഇന്ത്യയില്‍ നിന്നു ഹജ്ജിനു പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ചരിത്ര വര്‍ദ്ധന; പുരുഷ അകമ്പടിയില്ലാതെ ഇതാദ്യം; മുന്നില്‍ കേരളം

ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ പകുതിയോളം സ്ത്രീകള്‍. ഇത്തവണ ഹജ്ജിനു പോകുന്ന 1, 75,025 ഹജ്ജ് തീര്‍ത്ഥാടകരില്‍ 47 ശതമാനംThiruvananthapuram, Kerala, News, Trending, Hajj, India, Women from India is nearly half of total hajj pilgrims this year
തിരുവനന്തപുരം: (www.kvartha.com 01.07.2018) ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ പകുതിയോളം സ്ത്രീകള്‍. ഇത്തവണ ഹജ്ജിനു പോകുന്ന 1, 75,025 ഹജ്ജ് തീര്‍ത്ഥാടകരില്‍ 47 ശതമാനം സ്ത്രീകളാണ്. പുരുഷ സഹായിയുടെ അകമ്പടിയില്ലാതെ ഇതാദ്യമായി ഇന്ത്യയില്‍ നിന്നു സ്ത്രീകള്‍ ഹജ്ജിനു പോകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതൊക്കെ തങ്ങളുടെ നേട്ടമാണെന്ന് വരുത്തി മുസ്ലിംകള്‍ക്കിടയില്‍ പ്രചാരണത്തിനൊരുങ്ങുകയാണ് കേന്ദ്ര ഗവണ്‍മെന്റും ബിജെപിയും.

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോ ഒപ്പമുണ്ടാകണം എന്നായിരുന്നു സ്ത്രീ ഹജ്ജ് തീര്‍ത്ഥാടക്ക് ഇതുവരെ ഉണ്ടായിരുന്ന നിബന്ധന. എന്നാല്‍ മക്ക ഉള്‍പ്പെടുന്ന സൗദി അറേബ്യ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഈ നിബന്ധന ഒഴിവാക്കിയിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളും ഇതൊഴിവാക്കി. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ചെയ്തിരുന്നില്ല. അതിന്റെ പേരില്‍ സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാറില്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും അവര്‍ക്ക് ലഭിക്കും.

ഇത്തവണ ഹജ്ജിനു പോകുന്നവരില്‍ 1,22,971 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയാണ് പോകുന്നത്. ബാക്കിയുള്ളവര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേനയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ 45 ശതമാനം വരെ സ്ത്രീകളായിരുന്നുവെന്ന് ഹജ്ജ് കമ്മിറ്റിയുടെ കണക്കുകള്‍ പറയുന്നു. ഇത്തവണ രണ്ട് ശതമാനം കൂടി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പോയവരില്‍ സ്ത്രീകള്‍ 46 ശതമാനമായിരുന്നു. ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയും പോകുന്നവരുടെ ആകെ എണ്ണം 47 ശതമാനമാകും. പുരുഷന്മാരുടെ അകമ്പടിയില്ലാതെയും പോകാന്‍ അനുമതി ലഭിക്കുന്നതാണ് ഈ വര്‍ധനവിനു കാരണമത്രേ. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഈ നിരീക്ഷണം.

പുതിയ ഇളവനുസരിച്ച് 11 സംസ്ഥാനങ്ങളില്‍ നിന്നായി 1,308 സ്ത്രീകള്‍ ഇത്തവണ ഹജ്ജിനു പോകും. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം പേര്‍. പുരുഷന്മാര്‍ക്കൊപ്പമല്ലാതെ 1,124 സ്ത്രീ ഹജ്ജാജിമാര്‍. ബംഗാള്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Trending, Hajj, India, Women from India is nearly half of total hajj pilgrims this year
  < !- START disable copy paste -->